Featured

പൊള്ളും വില പ്രാബല്യത്തിൽ; സൗദിയിൽ പാചക വാതക വില കൂട്ടി

Life & Arabia |
Jul 2, 2025 12:48 PM

റിയാദ്: (gcc.truevisionnews.com) സൗദിയില്‍ പാചക വാതക വില വര്‍ധിപ്പിച്ചു. ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില 4.8 ശതമാനം എന്ന തോതിലാണ് സൗദി അരാംകൊ ഉയര്‍ത്തിയത്. ഒരു ലിറ്റര്‍ വാതകത്തിന്റെ വില 1.04 റിയാലില്‍നിന്ന് 1.09 റിയാലായാണ് കൂട്ടിയത്. ചൊവ്വാഴ്ച മുതല്‍ പുതിയ വില പ്രാബല്യത്തിലായി.

അതെസമയം ഇന്ത്യയില്‍ വാണിജ്യ പാചക വാതക സിലിണ്ടര്‍ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 57.5 രൂപയാണ് കുറഞ്ഞത്. ഇതുപ്രകാരം1672 രൂപയാണ് കൊച്ചിയിലെ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. 1729.5 രൂപയായിരുന്നു പഴയ വില. വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞത് ഹോട്ടലുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആശ്വാസമാകും.

Cooking gas prices increase Saudi Arabia

Next TV

Top Stories










News Roundup






https://gcc.truevisionnews.com/.