ഖത്തറിൽ 21ന് പകലിന് ദൈർഘ്യമേറും; രാത്രിയ്ക്ക് നീളം കുറയുമെന്ന് ഖത്തർ കലണ്ടർ ഹൗസ്

ഖത്തറിൽ 21ന് പകലിന് ദൈർഘ്യമേറും; രാത്രിയ്ക്ക് നീളം കുറയുമെന്ന് ഖത്തർ കലണ്ടർ ഹൗസ്
Jun 19, 2025 03:00 PM | By Susmitha Surendran

ദോഹ : (gcc.truevisionnews.com) ഖത്തറിൽ ചൂട് കനക്കുന്നു. ഈ വർഷത്തെ വേനലിലെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും ജൂൺ 21ന് ആയിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ്. വടക്കൻ അർധഗോളത്തിൽ ഉത്തരായനാന്തവും അതേ ദിവസം തന്നെ തെക്കൻ അർധഗോളത്തിൽ ദക്ഷിണായനാന്തവും സംഭവിക്കുന്നതിനെ തുടർന്നാണ് പകലിന് ദൈർഘ്യവും രാത്രിയുടെ നീളം കുറയുന്നതും.

കാലാവസ്ഥാ വ്യതിയാനങ്ങളെ നിർണയിക്കുന്ന ഘടകങ്ങളിലൊന്നായതിനാൽ ഉത്തരായനാന്തം ജ്യോതിശാസ്ത്രപരമായി സുപ്രധാനമായ പ്രതിഭാസമാണ്. വടക്കൻ അർധഗോളത്തിൽ പകലിന്റെ ദൈർഘ്യം സാവധാനം കൂടുമ്പോൾ എതിർവശത്ത് തെക്കൻ അർധഗോളത്തിലുള്ളവർക്ക് പകലിന് ദൈർഘ്യം കുറവും രാത്രിയ്ക്ക് നീളം കൂടുതലുമായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞൻ ഡോ.ബഷീർ മർസൂഖ് വ്യക്തമാക്കി.

ഉത്തരായനാന്തത്തിന് ശേഷം സൂര്യൻ തെക്കോട്ട് സഞ്ചരിക്കാൻ തുടങ്ങും. ഈ വർഷം സെപ്റ്റംബർ 22ന് പകലിന്റെയും രാത്രിയുടേയും ദൈർഘ്യം ഒരുപോലെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

It's getting hot Qatar.

Next TV

Related Stories
ദുബൈയിൽ മരണാനന്തര നടപടികൾ എളുപ്പമാക്കാൻ പുതിയ സംവിധാനത്തിന് തുടക്കം

Dec 10, 2025 02:22 PM

ദുബൈയിൽ മരണാനന്തര നടപടികൾ എളുപ്പമാക്കാൻ പുതിയ സംവിധാനത്തിന് തുടക്കം

ദുബൈയിൽ മരണാനന്തര നടപടികൾ എളുപ്പമാക്കാൻ പുതിയ സംവിധാനത്തിന്...

Read More >>
അവസാന അവസരം! ഒമാനിലെ പ്രവാസികളുടെ സ്റ്റാറ്റസ് തിരുത്തൽ കാലാവധി ഈ മാസം അവസാനിക്കും

Dec 10, 2025 02:18 PM

അവസാന അവസരം! ഒമാനിലെ പ്രവാസികളുടെ സ്റ്റാറ്റസ് തിരുത്തൽ കാലാവധി ഈ മാസം അവസാനിക്കും

ഒമാനിലെ പ്രവാസികളുടെ സ്റ്റാറ്റസ് തിരുത്തൽ കാലാവധി ഈ മാസം...

Read More >>
കുവൈത്തിൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

Dec 10, 2025 01:26 PM

കുവൈത്തിൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

കുവൈത്തിൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ...

Read More >>
Top Stories

News Roundup