ഹജ്ജിന് നാളെ തുടക്കം; ഇ​ത്ത​വ​ണ മി​നാ​യി​ലേ​ക്ക് എത്തുന്നത് 18 ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​കർ

ഹജ്ജിന് നാളെ തുടക്കം; ഇ​ത്ത​വ​ണ മി​നാ​യി​ലേ​ക്ക് എത്തുന്നത് 18 ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​കർ
Jun 3, 2025 07:58 AM | By Susmitha Surendran

മ​ക്ക: (gcc.truevisionnews.com)  ഹ​ജ്ജി​​ന്റെ സു​പ്ര​ധാ​ന ക​ർ​മ​ങ്ങ​ൾ തു​ട​ങ്ങാ​ൻ ഒ​രു​ദി​നം ബാ​ക്കി നി​ൽ​ക്കേ ഹാ​ജി​മാ​ർ മി​നാ​യി​ലേ​ക്ക് പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. 18 ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​രാ​ണ് ഇ​ത്ത​വ​ണ ഹ​ജ്ജ് നി​ർ​വ്വ​ഹി​ക്കു​ക. ഹാ​ജി​മാ​രെ സ്വീ​ക​രി​ക്കാ​നാ​യി പു​ണ്യ​ന​ഗ​രി​ക​ൾ ഒ​രു​ങ്ങി​. ഹ​ജ്ജി​​ന്റെ ആ​ദ്യ ദി​നം തീ​ർ​ഥാ​ട​ക​ർ താ​മ​സി​ക്കു​ന്ന​ത് മി​നാ​യി​ലാ​ണ്. അ​ല്ലാ​ഹു​വി​ന്റെ അ​തി​ഥി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ ഓ​രോ വ​ർ​ഷ​വും ഹ​ജ്ജ് മാ​സം ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​മ്പു​ക​ളു​ടെ ന​ഗ​രം അ​ണി​ഞ്ഞൊ​രു​ങ്ങും.

25 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​റി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന മി​നാ​യി​ൽ ര​ണ്ട് ല​ക്ഷ​ത്തോ​ളം ത​മ്പു​ക​ൾ ഉ​ണ്ട്. ഇ​ത്ത​വ​ണ മി​നാ ട​വ​റി​നു പു​റ​മേ കി​ദാ​ന ട​വ​റു​ക​ളി​ലും തീ​ർ​ഥാ​ട​ക​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ഉ​ണ്ട്. ഹൈ​ടെ​ക് സം​വി​ധാ​ന​ങ്ങ​ളു​ള്ള ട​വ​റു​ക​ളി​ൽ ഹോ​ട്ട​ലി​ന് സ​മാ​ന​മാ​ണ് സൗ​ക​ര്യ​ങ്ങ​ൾ. കി​ദാ​ന ക​മ്പ​നി നി​ർ​മി​ച്ച ട​വ​റി​ൽ 30,000 തീ​ർ​ഥാ​ട​ക​ർ​ക്ക് താ​മ​സി​ക്കാ​ൻ ക​ഴി​യും. ത​മ്പു​ക​ളും കൂ​ടു​ത​ൽ മി​ക​വോ​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കി​ച്ച​ണു​ക​ളും ടോ​യ്​​ല​റ്റ് സൗ​ക​ര്യ​വും പു​തു​താ​യി പ​ണി​തി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ലാ​ണ്​ മി​നായി​ലെ ത​മ്പു​ക​ളി​ലേ​ക്ക് തീ​ർ​ഥാ​ട​ക​ർ എ​ത്തുക. വ്യാ​ഴാ​ഴ്ച​യാ​ണ് ഹ​ജ്ജി​​ന്റെ സു​പ്ര​ധാ​ന ച​ട​ങ്ങാ​യ അ​റ​ഫാ സം​ഗ​മം. മി​നാ​യി​ൽ ഒ​രു ദി​വ​സം രാ​പ്പാ​ർ​ത്ത ശേ​ഷം തീ​ർ​ഥാ​ട​ക​ർ അ​റ​ഫ മൈ​താ​നി​യി​ലേ​ക്ക് നീ​ങ്ങും.

ഒ​രു പ​ക​ൽ മു​ഴു​വ​ൻ അ​റ​ഫ​യി​ൽ ക​ഴി​ച്ചു​കൂ​ട്ടി, മു​സ്‌​ദ​ലി​ഫ​യി​ൽ അ​ന്തി​യു​റ​ങ്ങി വെ​ള്ളി​യാ​ഴ്ച മി​നാ​യി​ൽ തി​രി​ച്ചെ​ത്തും. അ​വി​ടെ മൂ​ന്ന് ദി​വ​സം രാ​പ്പാ​ർ​ത്താ​ണ് ബാ​ക്കി ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക. ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ തു​ട​ങ്ങാ​നി​രി​ക്കെ മ​ക്ക മ​നു​ഷ്യ​സാ​ഗ​ര​മാ​യി മാ​റു​ക​യാ​ണ്. 17 ല​ക്ഷ​ത്തോ​ളം വി​ദേ​ശ ഹാ​ജി​മാ​ർ മ​ക്ക​യി​ൽ എ​ത്തി​. സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ ബു​ധ​നാ​ഴ്​​ച വൈ​കു​ന്നേ​ര​ത്തോ​ടെ എ​ത്തും. 


Hajj begins tomorrow

Next TV

Related Stories
ഷാർജയിൽ സർക്കാർ വകുപ്പുകളിൽ 400 പുതിയ ജോലി ഒഴിവുകൾ

Jun 5, 2025 10:54 PM

ഷാർജയിൽ സർക്കാർ വകുപ്പുകളിൽ 400 പുതിയ ജോലി ഒഴിവുകൾ

ഷാർജയിൽ സർക്കാർ വകുപ്പുകളിൽ 400 പുതിയ ജോലി...

Read More >>
മലയാളി വിദ്യാർഥി ഒമാനിൽ മരിച്ചു

Jun 4, 2025 08:09 PM

മലയാളി വിദ്യാർഥി ഒമാനിൽ മരിച്ചു

മലയാളി വിദ്യാർഥി ഒമാനിൽ...

Read More >>
Top Stories










News Roundup