May 13, 2025 08:20 PM

മസ്‌കത്ത്: (gcc.truevisionnews.com) ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്. നിരവധി പാതകളില്‍ മണല്‍ നിറഞ്ഞത് തുറന്ന സ്ഥലങ്ങളിലും മരുഭൂമിയിലും പൊടിക്കാറ്റ് ശക്തമാകുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

വടക്കന്‍ ഗവര്‍ണറേറ്റുകളിലാണ് പൊടിക്കാറ്റ് ശക്തമായത്. പൊടിപടലങ്ങള്‍ അനുഭവപ്പെടുന്ന സമയങ്ങളില്‍ യാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. റോഡുകളില്‍ മണല്‍ നിറയുന്നത് യാത്ര ദുഷ്‌കരമാക്കും. രാജ്യത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും തെളിഞ്ഞ അന്തരീക്ഷമാണ് അനുഭവപ്പെട്ടത്. താപനില വീണ്ടും ഉയര്‍ന്നു തുടങ്ങി. വിവിധ ഭാഗങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില അനുഭവപ്പെട്ടു.





Dust storms various parts Oman

Next TV

Top Stories










News Roundup