ദുബായ്: (gcc.truevisionnews.com)തിരുവനന്തപുരം വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ മരിച്ചനിലയിൽ. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആനിമോൾ ഗിൽഡ (26) യാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് ദുബായ് പോലീസ് അറിയിച്ചു.
പ്രതി ദുബായ് വിമാനത്താവളത്തിൽവെച്ച് പോലീസിന്റെ പിടിയിലായതാണ് വിവരം. കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കരാമയിൽ ഈമാസം നാലിനായിരുന്നു സംഭവം.
ജയകുമാറിന്റെയും ഗിൽഡയുടെയും മകളാണ് മരിച്ച ആനിമോൾ ഗിൽഡ .മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി, നിഹാസ് ഹാഷിം, ഇൻകാസ് യൂത്ത് വിങ് ദുബായ് ഭാരവാഹികൾ എന്നിവർ അറിയിച്ചു.
Malayali woman found dead Dubai