സലാല: (gcc.truevisionnews.com) സലാല അഞ്ചാം നമ്പറിലെ പ്രമുഖ ബേക്കറിയായ ഖാഫില ബേക്കറി സ്ഥാപനങ്ങളുടെ സ്ഥാപകനും പാർട്ണറുമായ ആലുങ്ങപറമ്പിൽ ഹംസ ഹാജി (60) നാട്ടിൽ അന്തരിച്ചു.
മലപ്പുറം എ.ആർ. നഗർ യാറത്തുൻപടി സ്വദേശിയാണ്. കഴിഞ്ഞ പത്ത് മാസമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. 1987 മുതൽ സലാലയിൽ ജോലി ചെയ്ത് വരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിലേക്ക് തിരിച്ചത്.
ഭാര്യ: ബീപാത്തു. മൂന്ന് ആൺ മക്കളും രണ്ട് പെൺ മക്കളുമാണുള്ളത്. മകൻ സ്വാലിഹ് (ഖാഫില ബേക്കറി). മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് കുട്ടീശ്ശേരി ചെന പള്ളി ഖബറിസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
owner Qafila bakery Salalah passed away his hometown.