ഷാ​ർ​ജ​യി​ൽ എ​ട്ട്​ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി, ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം

ഷാ​ർ​ജ​യി​ൽ എ​ട്ട്​ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി, ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം
May 13, 2025 01:23 PM | By VIPIN P V

ഷാ​ർ​ജ: (gcc.truevisionnews.com) റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കു​ഞ്ഞി​ന്‍റെ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച്​ ഷാ​ർ​ജ പൊ​ലീ​സ്. എ​മി​റേ​റ്റി​ലെ അ​ൽ ഖാ​സി​മി​യ ഭാ​ഗ​ത്ത്​ മേ​യ്​ ആ​റി​ന്​ രാ​ത്രി 10 ഓ​ടെ​യാ​ണ്​ കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്.

മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നെ​ത്തി​യ മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​ര​ൻ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബേ​ബി സ്​​ട്രോ​ള​ർ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ന​ക​ത്ത്​ ജീ​വ​നു​ള്ള കു​ട്ടി​യാ​ണെ​ന്ന്​ അ​റി​ഞ്ഞ ഇ​യാ​ൾ ഉ​ട​ൻ ഷാ​ർ​ജ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

ആം​ബു​ല​ൻ​സു​മാ​യി സം​ഭ​വ​സ്ഥ​ല​ത്ത്​ എ​ത്തി​യ പൊ​ലീ​സ്​ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ആ​ൺ​കു​ഞ്ഞാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. കു​ട്ടി​യെ ഉ​ട​ൻ അ​ൽ ഖാ​സി​മി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ട്ട്​ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണെ​ന്ന്​ സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന്​ കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പൊ​ലീ​സ്​ ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കു​ഞ്ഞി​നെ ശി​ശു സം​ര​ക്ഷ​ണ ക​മ്മി​റ്റി​ക്ക്​ കൈ​മാ​റും മു​മ്പ്​ ആ​വ​ശ്യ​മാ​യ എ​ല്ലാ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പും​ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Eight month old baby found abandoned Sharjah

Next TV

Related Stories
സലാലയിലെ ഖാഫില ബേക്കറിയുടമ നാട്ടിൽ അന്തരിച്ചു

May 13, 2025 04:39 PM

സലാലയിലെ ഖാഫില ബേക്കറിയുടമ നാട്ടിൽ അന്തരിച്ചു

സലാലയിലെ ഖാഫില ബേക്കറിയുടമ നാട്ടിൽ...

Read More >>
ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

May 13, 2025 10:45 AM

ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ...

Read More >>
ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

May 13, 2025 06:19 AM

ദുബൈയിൽ മലയാളി യുവതി മരിച്ച നിലയിൽ

വിതുര ബൊണാകാട് സ്വദേശിനി ദുബായിൽ...

Read More >>
Top Stories