ജിദ്ദ: (gcc.truevisionnews.com) ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ മരിച്ചു. മണ്ണാർമലക്കടുത്ത് പള്ളിപ്പടിയിൽ സ്വദേശി കൊടക്കാട്ടുതൊടി ബഷീർ (50) ആണ് മരിച്ചത്.
ഹൃദയാഘാതത്തെത്തുടർന്ന് ഇദ്ദേഹത്തെ ജിദ്ദ ബവാദി ബദറുദ്ധീൻ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 30 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം നിലവിൽ ബവാദിയിൽ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു.
പിതാവ്: ആലി, മാതാവ്: ആക്കാട്ട് പാത്തുമ്മ ഇമ്മു, ഭാര്യ: സമീറ പുത്തൻ പീടിയേക്കൽ കക്കൂത്ത്, മക്കൾ: ഫസൽ ബാസിൽ, ബാസില മോൾ, നദ ഫാത്തിമ, മരുമകൻ: ഹർഷൽ പാതാരി ചാത്തോലിക്കുണ്ട്,
സഹോദരങ്ങൾ: പരേതനായ ഹംസ, അബ്ദുന്നാസർ (ജിദ്ദ). ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് സഹായത്തിനായി രംഗത്തുള്ള കെ.എം.സി.സി ജിദ്ദ വെൽഫയർ വിംഗ് പ്രവർത്തകർ അറിയിച്ചു.
#Heartattack #during #exile #Malayali #expatriate #dies #Jeddah