പ്രവാസം അവസാനിപ്പിച്ച് മടങ്ങിയയാൾ ഉംറക്കിടെ മസ്ജിദുൽ ഹറാമിൽ കുഴഞ്ഞു വീണ് മരിച്ചു

പ്രവാസം അവസാനിപ്പിച്ച് മടങ്ങിയയാൾ ഉംറക്കിടെ മസ്ജിദുൽ ഹറാമിൽ കുഴഞ്ഞു വീണ് മരിച്ചു
Mar 27, 2025 07:15 AM | By VIPIN P V

മക്ക: (gcc.truevisionnews.com) ഉംറ നിർവഹിക്കുന്നതിനിടെ കൊല്ലം സ്വദേശി മസ്ജിദുൽ ഹറാമിൽ കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം കടക്കൽ വട്ടത്താമര സംഭ്രമം എ.കെ മൻസിലിൽ ഖമറുദ്ദീൻ (55) ആണ് മരിച്ചത്.

സന്ദർശക വിസയിലുള്ള ഇദ്ദേഹം സൗദിയിലെ അൽ ഹസയിൽ നിന്നും സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. ഉംറ കർമങ്ങൾ നിർവഹിച്ചുകഴിഞ്ഞ ഉടനെ മസ്ജിദുൽ ഹറാമിൽ കുഴഞ്ഞു വീഴുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.

35 വർഷത്തോളം സൗദിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ച് മടങ്ങിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സന്ദർശക വിസയിൽ അൽഹസ്സയിലായിരുന്നു.

പരേതരായ അബ്ദുൽ മജീദ്, റാഫിയത്ത് ബീവി എന്നിവരുടെ മകനാണ്. ഭാര്യ: ഷീബ, മക്കൾ: അദ് സന, അംജദ്, സഹോദരങ്ങൾ: മാജിലത്ത്, സലീന, സുൽഫത്ത്. മക്ക കിംഗ് ഫൈസൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

#man #who #returned #exile #collapsed #died #GrandMosque #Umrah

Next TV

Related Stories
ഇക്കുറിയും യാത്രാ ദുരിതം; പെരുന്നാള്‍, വിഷു കാലത്ത് ഒമാനിലെ പ്രവാസികൾക്ക് കേരളത്തിലെ രണ്ട് സെക്ടറുകളിലേക്ക് സര്‍വീസുകളില്ല

Apr 1, 2025 03:54 PM

ഇക്കുറിയും യാത്രാ ദുരിതം; പെരുന്നാള്‍, വിഷു കാലത്ത് ഒമാനിലെ പ്രവാസികൾക്ക് കേരളത്തിലെ രണ്ട് സെക്ടറുകളിലേക്ക് സര്‍വീസുകളില്ല

രണ്ട് റൂട്ടുകളിലും പ്രതിദിന വിമാന സര്‍വീസുകളിലേക്ക് ഉയര്‍ത്തണെന്നും ദോഫാര്‍, അല്‍ വുസ്ത മേഖലയിലെ പ്രവാസി മലയാളികള്‍ ആവശ്യപ്പെടുന്നു....

Read More >>
ഇസ്രയേൽ പൗരന്റെ കൊലപാതകം: അബുദാബിയിൽ മൂന്ന് പേർക്ക് വധശിക്ഷ

Apr 1, 2025 01:34 PM

ഇസ്രയേൽ പൗരന്റെ കൊലപാതകം: അബുദാബിയിൽ മൂന്ന് പേർക്ക് വധശിക്ഷ

കൊലപാതകത്തിലും തട്ടിക്കൊണ്ടു പോകലിലും നേരിട്ടു പങ്കാളികളായതിനാലാണ് 3 പേർക്കു വധശിക്ഷ. ഇവരെ സഹായിച്ച കുറ്റത്തിനാണ് നാലാമനു ജീവപര്യന്തം. ശിക്ഷ...

Read More >>
ഒൻപതു വയസ്സുകാരനെ പീഡിപ്പിച്ച കേസ്: 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി കുവൈത്ത് പൊലീസ്

Apr 1, 2025 01:31 PM

ഒൻപതു വയസ്സുകാരനെ പീഡിപ്പിച്ച കേസ്: 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി കുവൈത്ത് പൊലീസ്

ലഹരിക്കടിമയായ പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും സമാന സ്വഭാവമുള്ള കേസുകൾ മുൻപും ഇയാളുടെ പേരിലുണ്ടെന്നും പൊലീസ് അറിയിച്ചു....

Read More >>
പ്രവാസി മലയാളി യുവതി ബെംഗളൂരുവിൽ അന്തരിച്ചു

Apr 1, 2025 12:54 PM

പ്രവാസി മലയാളി യുവതി ബെംഗളൂരുവിൽ അന്തരിച്ചു

അസുഖബാധിതയായതിനെ തുടർന്ന് കുറച്ചു നാളുകളായി...

Read More >>
 മക്കയിൽ റമദാൻ ആഘോഷങ്ങൾക്കിടെ രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തി; പ്രവാസി അറസ്റ്റിൽ

Apr 1, 2025 12:28 PM

മക്കയിൽ റമദാൻ ആഘോഷങ്ങൾക്കിടെ രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തി; പ്രവാസി അറസ്റ്റിൽ

കുടുംബ വഴക്കിനെ തുടർന്നാണ് പ്രതി ഭാര്യയെ കൊലപ്പെടുത്താൻ...

Read More >>
Top Stories