---
title: "ചെറിയ പെരുന്നാൾ: ഖത്തറിൽ ബാങ്കുകൾക്ക് ഒരാഴ്ച അവധി "
english_title: "#Holiday #declared #financial #institutions #country #occasion #EidulFitr"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/279152/holiday-declared-financial-institutions-country-occasion-eidulfitr"
published_at: "2025-03-26T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e3d66297ae2_qtr.jpg"
keywords: []
---

# ചെറിയ പെരുന്നാൾ: ഖത്തറിൽ ബാങ്കുകൾക്ക് ഒരാഴ്ച അവധി 

> **Lead Summary:** **ദോഹ : **ചെറിയ പെരുന്നാൾ പ്രമാണിച്ച് രാജ്യത്തെ ധനകാര്യ സ്ഥാപങ്ങൾക്കുള്ള അവധി പ്രഖ്യാപിച്ചു. 2025 മാർച്ച് 30 മുതൽ 2025 ഏപ്രിൽ 3 വരെ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു.

## Article Content

**ദോഹ : **ചെറിയ പെരുന്നാൾ പ്രമാണിച്ച് രാജ്യത്തെ ധനകാര്യ സ്ഥാപങ്ങൾക്കുള്ള അവധി പ്രഖ്യാപിച്ചു. 2025 മാർച്ച് 30 മുതൽ 2025 ഏപ്രിൽ 3 വരെ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു.

ഞായറാഴ്ചയാണ് ഔദോഗിക അവധി തുടങ്ങുന്നതെങ്കിലും നാളത്തെ പ്രവർത്തി ദിനം കൂടി കഴിഞ്ഞാൽ വെള്ളി, ശനി വാരാന്ത്യ അവധിയാണ്. ഫലത്തിൽ ഈ വെള്ളിയച്ച മുതൽ ബാങ്കുകൾ ഏപ്രിൽ 5 വരെ അടഞ്ഞു കിടക്കും.

ഏപ്രിൽ മാസത്തിലെ ആദ്യ വാരാന്ത്യ അവധിയായ വെള്ളി, ശനി കൂടി കഴിഞ്ഞ് എപ്രിൽ 6 ന് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുക. ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി), ബാങ്കുകൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി (ക്യുഎഫ്എംഎ) നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഈ പ്രഖ്യാപനം ബാധകമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/279152/holiday-declared-financial-institutions-country-occasion-eidulfitr)