സൗദിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധം

  സൗദിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധം
Mar 23, 2025 10:24 PM | By Jain Rosviya

റിയാദ്​: ഈ വർഷം ഹജ്ജ്​ നിർവഹിക്കുന്ന സൗദിയി​ൽ നിന്നുള്ള തീർഥാടകർക്ക്​ (പൗരന്മാരും വിദേശ താമസക്കാരും ഉൾപ്പടെ) മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഈ വാക്സിനേഷൻ നടത്താതെ ഹജ്ജ് ചെയ്യുന്നതിനുള്ള പാക്കേജുകൾ ബുക്ക്​ ​ചെയ്യാനോ കർമങ്ങൾ​ നിർവഹിക്കാനോ അനുമതി ലഭിക്കില്ല.

പൂർണാരോഗ്യത്തോടെയും സുരക്ഷയോടെയും ഹജ്ജ്​ കർമങ്ങൾ നിർവഹിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കുന്നതി​െൻറ ഭാഗമാണ്​ ഈ നിബന്ധന. തീർഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്​ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കേണ്ടത്​ അത്യാവശ്യമാണ്​. കൂടാതെ തീർഥാടകർക്ക്​ ഇൻഫ്ലുവൻസ വാക്സിനും കോവിഡ്-19 വാക്സിനും മന്ത്രാലയം ശിപാർശ ചെയ്തു. 

മന്ത്രാലയത്തി​െൻറ ‘മൈ ഹെൽത്ത്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി വാക്സിനേഷനുള്ള അപ്പോയിൻമെൻറ്​ എടുക്കാവുന്നതാണെന്നും ഈ വർഷം ഹജ്ജ്​ നിർവഹിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം വാക്​സിനേഷനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

#Meningitis #vaccination #mandatory #Hajj #pilgrims #SaudiArabia

Next TV

Related Stories
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Mar 25, 2025 08:25 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

അൽ റൗമി ഗ്രൂപ്പിൽ ഡ്രൈവറായി ജോലി...

Read More >>
പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

Mar 25, 2025 03:25 PM

പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടു പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു....

Read More >>
രണ്ട് പുതിയ ഹെലിപാഡുകൾ, ഗ്രാൻഡ് മോസ്കിൽ എയർ ആംബുലൻസിന്റെ പരീക്ഷണ ലാൻഡിങ് വിജയകരം

Mar 25, 2025 02:40 PM

രണ്ട് പുതിയ ഹെലിപാഡുകൾ, ഗ്രാൻഡ് മോസ്കിൽ എയർ ആംബുലൻസിന്റെ പരീക്ഷണ ലാൻഡിങ് വിജയകരം

ആധുനിക ഹെലിപ്പാഡ് എയർ ആംബുലൻസ് പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുകയും രോ​ഗികളുടെ വേ​ഗത്തിലുള്ള ഒഴിപ്പിക്കലിനും...

Read More >>
ചന്ദ്രപിറ ദൃശ്യമാകും; സൗദി അറേബ്യയിൽ ഞായറാഴ്ച ഈദുൽ ഫിത്വറിന് സാധ്യത

Mar 25, 2025 02:19 PM

ചന്ദ്രപിറ ദൃശ്യമാകും; സൗദി അറേബ്യയിൽ ഞായറാഴ്ച ഈദുൽ ഫിത്വറിന് സാധ്യത

വെള്ളിയാഴ്ച മുതൽ സാധാരണ അവധി തുടങ്ങുന്നതിനാൽ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി...

Read More >>
സൗദിയിൽ അതീവ ജാ​ഗ്രത നിർദേശം, വെള്ളിയാഴ്ച വരെ മഴ തുടരും

Mar 25, 2025 02:05 PM

സൗദിയിൽ അതീവ ജാ​ഗ്രത നിർദേശം, വെള്ളിയാഴ്ച വരെ മഴ തുടരും

മക്കയിലെ തായിഫ്, മെയ്സാൻ, അദാം, അർദിയാത് പ്രദേശങ്ങളിൽ കനത്ത...

Read More >>
ഹൃദയാഘാതത്തെ തുടർന്ന് മലയാളി അബുദാബിയിൽ അന്തരിച്ചു

Mar 25, 2025 01:55 PM

ഹൃദയാഘാതത്തെ തുടർന്ന് മലയാളി അബുദാബിയിൽ അന്തരിച്ചു

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെന്നു ബന്ധുക്കൾ...

Read More >>
Top Stories










News Roundup