ബ​ഹ്റൈ​നി​ൽ യു​വ​തി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് വി​ധേ​യയാ​ക്കി​യ സം​ഭ​വം; പ്ര​തി​ക​ളെ അഞ്ച് വ​ർ​ഷ​ത്തെ ത​ട​വി​ന് ശി​ക്ഷി​ച്ച് കോ​ട​തി

ബ​ഹ്റൈ​നി​ൽ യു​വ​തി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് വി​ധേ​യയാ​ക്കി​യ സം​ഭ​വം; പ്ര​തി​ക​ളെ അഞ്ച്  വ​ർ​ഷ​ത്തെ ത​ട​വി​ന് ശി​ക്ഷി​ച്ച് കോ​ട​തി
Mar 23, 2025 11:45 AM | By Susmitha Surendran

മ​നാ​മ:  (gcc.truevisionnews.com) സ​ലൂ​ണി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ബ​ഹ്റൈ​നി​ലെ​ത്തി​ച്ച യു​വ​തി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ പ്ര​തി​ക​ളെ അ​ഞ്ച് വ​ർ​ഷ​ത്തെ ത​ട​വി​ന് ശി​ക്ഷി​ച്ച് ഹൈ​ക്രി​മി​ന​ൽ കോ​ട​തി. ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ മൂ​ന്ന് പേ​രെ​യാ​ണ് കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി കോ​ട​തി ശി​ക്ഷ‍ി​ച്ച​ത്.

ത​ട​വി​ന് പു​റ​മെ ഓ​രോ​രു​ത്ത​രും 2000 ദീ​നാ​ർ വീ​തം പി​ഴ​യും യു​വ​തി​യെ നാ​ട്ടി​ല​യ​ക്കാ​നു​ള്ള ചെ​ല​വും വ​ഹി​ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ത​ട​വ് ശി​ക്ഷ​ക്കു​ശേ​ഷം പ്ര​തി​ക​ളെ നാ​ടു​ക​ട​ത്തും. സ​ലൂ​ണി​ലെ മ​സാ​ജ് തെ​റ​പ്പി​സ്റ്റെ​ന്ന നി​ല​യി​ലാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ യു​വ​തി ബ​ഹ്റൈ​നി​ലെ​ത്തു​ന്ന​ത്.

ഇ​വി​ടെ‍യെ​ത്തി​യ യു​വ​തി​യു​ടെ ര​ഹ​സ്യ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ സം​ഘം ശേ​ഷം വേ​ശ്യാ​വൃ​ത്തി​ക്കാ​യി നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു.ദി​വ​സം 15 മു​ത​ൽ 20 പേ​രു​മാ​യൊ​ക്കെ ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടാ​നും പ്ര​തി​ക​ൾ നി​ർ​ബ​ന്ധി​ച്ച​താ​യി യു​വ​തി വ്യ​ക്ത​മാ​ക്കി.

ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പ്ര​തി​ക​ൾ യു​വ​തി​യെ വേ​ശ്യാ​വൃ​ത്തി​ക്ക് നി​ർ​ബ​ന്ധി​ച്ച​ത്. കൂ​ടാ​തെ യു​വ​തി​യെ മ​ർ​ദി​ക്കു​ക​യും പാ​സ്പോ​ർ​ട്ടും മ​റ്റു​രേ​ഖ​ക​ളും മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത​താ‍യി യു​വ​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ക​യും ലൈം​ഗി​ക ബ​ന്ധ​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്ത​താ​ണ് ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ ചെ​യ്ത കു​റ്റം. ഉ​പ​ഭോ​ക്താ​ക്ക​ളാ​യി മ​റ്റു​ള്ള​വ​രെ എ​ത്തി​ച്ച​തി​നാ​ലാ​ണ് മൂ​ന്നാം പ്ര​തി പി​ടി​യി​ലാ​യ​ത്. ര​ണ്ട് മാ​സ​ത്തോ​ളം പീ​ഡ​ന​മ​നു​ഭ​വി​ച്ച ‍യു​വ​തി ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് സം​ഘ​ത്തി​ന്‍റെ​യ​ടു​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തും പൊ​ലീ​സി​ൽ അ​ഭ‍യം പ്രാ​പി​ക്കു​ന്ന​തും. 


#Bahrain #court #sentences #accused #five #years #prison #sexually #abusing #young #woman

Next TV

Related Stories
പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

Mar 25, 2025 03:25 PM

പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടു പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു....

Read More >>
രണ്ട് പുതിയ ഹെലിപാഡുകൾ, ഗ്രാൻഡ് മോസ്കിൽ എയർ ആംബുലൻസിന്റെ പരീക്ഷണ ലാൻഡിങ് വിജയകരം

Mar 25, 2025 02:40 PM

രണ്ട് പുതിയ ഹെലിപാഡുകൾ, ഗ്രാൻഡ് മോസ്കിൽ എയർ ആംബുലൻസിന്റെ പരീക്ഷണ ലാൻഡിങ് വിജയകരം

ആധുനിക ഹെലിപ്പാഡ് എയർ ആംബുലൻസ് പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുകയും രോ​ഗികളുടെ വേ​ഗത്തിലുള്ള ഒഴിപ്പിക്കലിനും...

Read More >>
ചന്ദ്രപിറ ദൃശ്യമാകും; സൗദി അറേബ്യയിൽ ഞായറാഴ്ച ഈദുൽ ഫിത്വറിന് സാധ്യത

Mar 25, 2025 02:19 PM

ചന്ദ്രപിറ ദൃശ്യമാകും; സൗദി അറേബ്യയിൽ ഞായറാഴ്ച ഈദുൽ ഫിത്വറിന് സാധ്യത

വെള്ളിയാഴ്ച മുതൽ സാധാരണ അവധി തുടങ്ങുന്നതിനാൽ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി...

Read More >>
സൗദിയിൽ അതീവ ജാ​ഗ്രത നിർദേശം, വെള്ളിയാഴ്ച വരെ മഴ തുടരും

Mar 25, 2025 02:05 PM

സൗദിയിൽ അതീവ ജാ​ഗ്രത നിർദേശം, വെള്ളിയാഴ്ച വരെ മഴ തുടരും

മക്കയിലെ തായിഫ്, മെയ്സാൻ, അദാം, അർദിയാത് പ്രദേശങ്ങളിൽ കനത്ത...

Read More >>
ഹൃദയാഘാതത്തെ തുടർന്ന് മലയാളി അബുദാബിയിൽ അന്തരിച്ചു

Mar 25, 2025 01:55 PM

ഹൃദയാഘാതത്തെ തുടർന്ന് മലയാളി അബുദാബിയിൽ അന്തരിച്ചു

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെന്നു ബന്ധുക്കൾ...

Read More >>
Top Stories










Entertainment News