വർക്ക് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി യുഎഇ

വർക്ക് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി യുഎഇ
Mar 21, 2025 09:35 PM | By VIPIN P V

യുഎഇ: (gcc.truevisionnews.com) വർക്ക് പെർമിറ്റ് ഇല്ലാതെ വ്യക്തികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. നിയമം ലംഘിക്കുന്ന സ്ഥാപന ഉടമകൾക്ക് ഒരു വർഷം തടവും 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ.

സന്ദർശക വിസ ഉൾപ്പെടെ വ്യത്യസ്ത വീസയിലുള്ളവരെ ജോലിക്ക് എടുക്കാൻ തീരുമാനിച്ചാലും വർക്ക് പെർമിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു മുൻപ് അവരെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

നിയമം ലംഘിക്കുന്ന സ്ഥാപന ഉടമകൾക്ക് ഒരു വർഷം തടവും 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. അതോടൊപ്പം വർക്ക് പെർമിറ്റിന് അപേക്ഷ നൽകി എന്നത് നടപടിക്രമം മാത്രമാണെന്നും മന്ത്രാലയം അംഗീകരിച്ച് വർക്ക് പെർമിറ്റ് അനുവദിച്ചാൽ മാത്രമേ ജോലി ചെയ്യാൻ ഔദ്യോഗിക അനുമതി ലഭിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.

മന്ത്രാലയത്തില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റ് നേടുന്ന ഏതൊരു വ്യക്തിയും തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിൽ പ്രശ്നങ്ങൾ നേരിട്ടാൽ അധികൃതരെ സമീപിക്കാനും സാധിക്കും.

രാജ്യത്തുടനീളമുള്ള നിയമവിരുദ്ധ തൊഴില്‍ കണ്ടെത്തുന്നതിന് പരിശോധനകള്‍ നടത്തിവരികയാണ്. രേഖകളില്ലാത്ത തൊഴിലാളികളെ നിയമിക്കുന്നത് കണ്ടെത്തിയാല്‍, അവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

#UAE #warns #companies #hiring #individuals #work #permits

Next TV

Related Stories
ഷാർജയിൽ വാട്ടർ ടാങ്കിൽ വീണ് പ്രവാസി മുങ്ങി മരിച്ചു; സഹപ്രവർത്തകർ കസ്റ്റഡിയിൽ

Mar 22, 2025 09:01 PM

ഷാർജയിൽ വാട്ടർ ടാങ്കിൽ വീണ് പ്രവാസി മുങ്ങി മരിച്ചു; സഹപ്രവർത്തകർ കസ്റ്റഡിയിൽ

മൃതദേഹം കണ്ടെത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് മരണം സംഭവിച്ചു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്....

Read More >>
സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യവേ വാഹനാപകടനം, പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

Mar 22, 2025 05:10 PM

സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യവേ വാഹനാപകടനം, പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

ഡ്രൈവര്‍ അടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍...

Read More >>
ഒമാനിലെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് നിർദേശം

Mar 22, 2025 04:12 PM

ഒമാനിലെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് നിർദേശം

നടപ്പില്‍ വരുത്താത്ത സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കമുള്ള നടപടികള്‍...

Read More >>
കുവൈത്തിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം, രണ്ട് പേർക്ക് പരിക്ക്

Mar 22, 2025 03:09 PM

കുവൈത്തിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം, രണ്ട് പേർക്ക് പരിക്ക്

ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ...

Read More >>
ഖത്തറിലെ പ്രമുഖ പ്രവാസി മലയാളി അന്തരിച്ചു

Mar 22, 2025 02:35 PM

ഖത്തറിലെ പ്രമുഖ പ്രവാസി മലയാളി അന്തരിച്ചു

ചികിത്സയില്‍ കഴിയുന്നതിനിടെ വെള്ളിയാഴച രാത്രിയാണ് അന്ത്യം...

Read More >>
പ്രവാസിയെ വാഹനത്തില്‍ വലിച്ചിഴച്ച് തള്ളിയിട്ട് കൊലപ്പെടുത്തി; കുവൈത്ത് സ്വദേശി പിടിയിൽ

Mar 22, 2025 02:24 PM

പ്രവാസിയെ വാഹനത്തില്‍ വലിച്ചിഴച്ച് തള്ളിയിട്ട് കൊലപ്പെടുത്തി; കുവൈത്ത് സ്വദേശി പിടിയിൽ

കവര്‍ച്ച തുടങ്ങിയവയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി അന്വേഷണം നടത്താന്‍ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍...

Read More >>
Top Stories