അബുദാബി: (gcc.truevisionnews.com) അല്‍ഐനില്‍ വീടിന് തീപ്പിടിച്ച് മൂന്ന് കുട്ടികള്‍ പുക ശ്വസിച്ച് മരിച്ചു. അല്‍ഐനിലെ നാഹില്‍ മേഖലയിലാണ് സംഭവം.
മുത്തച്ഛന്റെ വീടിനോട് കൂട്ടിചേര്‍ത്ത ഭാഗത്ത് കിടന്നുറങ്ങിയിരുന്ന യു.എ.ഇ സ്വദേശികളായ മുഹമ്മദ് ആല്‍കഅബി (13), സലിം ഗരീബ് ആല്‍കഅബി (10), ഹാരിബ് (6) എന്നിവരാണ് മരിച്ചത്.
കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഇവരുടെ മുത്തച്ഛന്‍ ചികിത്സയിലാണ്. കുട്ടികള്‍ കിടന്നുറങ്ങിയിരുന്ന കെട്ടിടത്തിന്റെ ഭാഗത്തുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പി ടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച വിദശദമായ അന്വേഷണം തുടരുകയാണ്.
#Three #children #died #from #smoke #inhalation #after #house #fire #AlAin.