(gcc.truevisionnews.com) യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ശവ്വാൽ ഒന്ന് മുതൽ മൂന്ന് വരെ മൂന്ന് ദിവസമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശവ്വാൽ നാലിന് ഔദ്യോഗിക പ്രവൃത്തി ദിവസം പുനഃരാരംഭിക്കും.
എന്നാൽ ചില ജീവനക്കാർക്ക് ആറ് ദിവസം വരെ അവധി ലഭിക്കും. റമസാൻ 29ന് മാസപിറവി കണ്ടാൽ ഞായറാഴ്ച ആയിരിക്കും ചെറിയ പെരുന്നാൾ. ശനിയാഴ്ചത്തെ വാരാന്ത്യ അവധി കൂടിചേർത്ത് നാല് ദിവസം അവധിയായിരിക്കും.
റമസാൻ 30 ദിവസം പൂര്‍ത്തിയാക്കുകയാണെങ്കില്‍, ശനിയും ഞായറും ചേർത്ത് അഞ്ച് ദിവസമാണ് അവധി ലഭിക്കുക. ഷാർജയിൽ വെള്ളിയാഴ്ച പൊതു അവധി ആയതിനാൽ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ അവധി ലഭിക്കും.
#federal #government #UAE #announced #short #Eid #holiday #region.