എല്ലാ ശ്രമവും പഴായി; മുഹമ്മദ് റിനാഷിന്റെ വധശിക്ഷ ഒഴിവാക്കാൻ തലശ്ശേരിയിൽ നിന്ന് ഉമ്മ യുഎഇയിലെത്തി; ശിക്ഷ നടപ്പാക്കിയതിൽ വേദനയോടെ കുടുംബം

എല്ലാ ശ്രമവും പഴായി; മുഹമ്മദ് റിനാഷിന്റെ വധശിക്ഷ ഒഴിവാക്കാൻ തലശ്ശേരിയിൽ നിന്ന് ഉമ്മ യുഎഇയിലെത്തി; ശിക്ഷ നടപ്പാക്കിയതിൽ വേദനയോടെ കുടുംബം
Mar 7, 2025 01:02 PM | By Susmitha Surendran

അൽഐൻ : (gcc.truevisionnews.com) മൂന്ന് വർഷം മുൻപാണ് കഴിഞ്ഞ ദിവസം അബുദാബിയിൽ വധശിക്ഷയ്ക്ക് വിധേയനായ കണ്ണൂർ തലശ്ശേരി നിട്ടൂർ ഗുംട്ടി തെക്കെപറമ്പത്ത് അരങ്ങിലോട്ട് സ്വദേശി മുഹമ്മദ് റിനാഷ്(28) യുഎഇയിലെത്തിയത്.

2021ൽ അൽെഎനിലെ ഒരു ട്രാവൽ ഏജൻസിയിൽ ജോലിയിൽ പ്രവേശിച്ചു. 2023 ഫെബ്രുവരി 8നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുഎഇ പൗരൻ അബ്ദുല്ല സിയാദ് റാഷിദ് അൽ മൻസൂരിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2 വർഷമായി അൽഐൻ മനാസിർ ജയിലിലായിരുന്നു.

ജോലിക്കിടെ പരിചയപ്പെട്ട അൽഐൻ സ്വദേശി അബ്ദുല്ല സിയാദ് റാഷിദ് അൽ മൻസൂരിയുടെ വീട്ടിലേക്ക് സാധനങ്ങളെത്തിച്ചിരുന്നത് മുഹമ്മദ് റിനാഷായിരുന്നു. ഒരിക്കൽ ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വാക്കുതർക്കമുണ്ടാവുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. പിടിവലിക്കിടെ അബ്ദുല്ല സിയാദ് അൽ മൻസൂരി കത്തിക്കുത്തേറ്റ് മരിച്ചു എന്നാണ് കേസ്.

മുഹമ്മദ് റിനാഷിനെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാൻ മാതാവ് അറംഗലോട്ട് ലൈല മുട്ടാത്ത വാതിലുകളില്ല. നാട്ടിൽ ഭരണാധികാരികൾക്ക് ഇതുസംബന്ധമായി അപേക്ഷകൾ നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

ഇതിനുള്ള ശ്രമത്തിന്റെ ഭാഗമായി മറ്റു മക്കളായ റിയാസ്, സജീർ എന്നിവരോടൊപ്പം ഉമ്മ യുഎഇയിലുമെത്തി. പക്ഷേ, എല്ലാ ശ്രമവും പഴായി, മുഹമ്മദ് റിനാഷിന്റെ വധശിക്ഷ അബുദാബിയിൽ നടപ്പിലാക്കി.

#MuhammadRinash's #mother #from #Thalassery #came #UAE #avoid #his #execution #Family #pain #over #execution

Next TV

Related Stories
കഞ്ചാവുമായി മസ്കത്ത് വിമാനത്താവളത്തിൽ ഇന്ത്യക്കാരി പിടിയിൽ

Sep 11, 2025 05:42 PM

കഞ്ചാവുമായി മസ്കത്ത് വിമാനത്താവളത്തിൽ ഇന്ത്യക്കാരി പിടിയിൽ

മസ്കത്ത് വിമാനത്താവളത്തിൽ എട്ടുകിലോ കഞ്ചാവുമായി ഇന്ത്യക്കാരിയായ യാത്രക്കാരിയെ...

Read More >>
പ്രവാസി മലയാളി നഴ്‌സ് കുവൈത്തിൽ അന്തരിച്ചു

Sep 11, 2025 04:22 PM

പ്രവാസി മലയാളി നഴ്‌സ് കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി നഴ്‌സ് കുവൈത്തിൽ...

Read More >>
ദുബായിൽ അധ്യാപക നിയമനം കർശനമാക്കുന്നു; പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കെ.എച്ച്.ഡി.എ

Sep 11, 2025 03:29 PM

ദുബായിൽ അധ്യാപക നിയമനം കർശനമാക്കുന്നു; പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കെ.എച്ച്.ഡി.എ

ദുബായിൽ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​ന്​ ​ക​ർ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​...

Read More >>
'മിന്നിത്തിണങ്ങി' വി​മാ​ന​ത്താ​വ​ള ശു​ചി​മു​റി​കൾ; റാ​ങ്കി​ങി​​ൽ ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ന് ലോ​ക​ത്ത് നാ​ലാം സ്ഥാ​നം

Sep 11, 2025 12:51 PM

'മിന്നിത്തിണങ്ങി' വി​മാ​ന​ത്താ​വ​ള ശു​ചി​മു​റി​കൾ; റാ​ങ്കി​ങി​​ൽ ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ന് ലോ​ക​ത്ത് നാ​ലാം സ്ഥാ​നം

'മിന്നിത്തിണങ്ങി' വി​മാ​ന​ത്താ​വ​ള ശു​ചി​മു​റി​കൾ; റാ​ങ്കി​ങി​​ൽ ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ന് ലോ​ക​ത്ത് നാ​ലാം...

Read More >>
മലയാളി കോൾഡ് സ്റ്റോർ ഉടമയുടെ മരണം; പ്രതിയുടെ അപ്പീൽ തള്ളി ബഹ്‌റൈൻ കോടതി

Sep 11, 2025 12:38 PM

മലയാളി കോൾഡ് സ്റ്റോർ ഉടമയുടെ മരണം; പ്രതിയുടെ അപ്പീൽ തള്ളി ബഹ്‌റൈൻ കോടതി

മലയാളി കോൾഡ് സ്റ്റോർ ഉടമയുടെ മരണം; പ്രതിയുടെ അപ്പീൽ തള്ളി ബഹ്‌റൈൻ...

Read More >>
Top Stories

News Roundup

//Truevisionall