റമദാൻ: ഖത്തറിൽ സർക്കാർ ഓഫീസുകളുടെയും ജീവനക്കാരുടെയും തൊഴിൽ സമയം പ്രഖ്യാപിച്ചു

റമദാൻ: ഖത്തറിൽ സർക്കാർ ഓഫീസുകളുടെയും ജീവനക്കാരുടെയും തൊഴിൽ സമയം പ്രഖ്യാപിച്ചു
Feb 26, 2025 09:03 PM | By Susmitha Surendran

ദോഹ: (gcc.truevisionnews.com) റമദാനിൽ ഖത്തറിലെ സർക്കാർ ഓഫീസുകളുടെയും ജീവനക്കാരുടെയും തൊഴിൽ സമയം പ്രഖ്യാപിച്ചു. രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടു മണിവരെയായിരിക്കും പ്രവൃത്തി സമയമെന്ന് കൗൺസിൽ ​ഓഫ് മിനിസ്റ്റേഴ്സ് ജനറൽ സെക്രട്ടറിയേറ്റ് അറിയിപ്പിൽ വ്യക്തമാക്കി. അഞ്ചു മണിക്കൂറാണ് സർക്കാർ ജീവനക്കാരുടെ ദിവസ തൊഴിൽ സമയം.

അതേസമയം, ​െഫ്ലക്സിബ്ൾ സമയക്രമത്തിന്റെ ഭാഗമായി രാവിലെ 10 വരെ ജോലിയിൽ ഹാജരാവുന്നതിന് അനുവദിക്കും. എന്നാൽ, അഞ്ച് മണിക്കൂർ പ്രവൃത്തി സമയം പൂർത്തിയാക്കണമെന്ന നിബന്ധനയുണ്ട്.

മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 30 ശതമാനം എന്ന നിലയിൽ ഓഫീസുകളിൽ റിമോട്ട് വർക്ക് സംവിധാനം നടപ്പാക്കാനും അനുവാദമുണ്ട്. ഖത്തരി മാതാക്കൾ, ഭിന്നശേഷിക്കാർ എന്നിവർക്കായിരിക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദം നൽകുന്നതിൽ മുൻഗണന.

വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇളവ്

ദോഹ: സർക്കാർ സ്കൂളുകൾ, കിൻഡർഗർട്ടൻ തുടങ്ങിയ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രാലയം. രാവിലെ 8.30 മുതൽ ഉച്ച 12 മണിവരെയായിരിക്കും സ്കൂളുകളിലും കിൻഡർഗർട്ടനുകളിലും ക്ലാസുകൾ.

അധ്യാപകരും, ജീവനക്കാരും ഉൾപ്പെടെയുള്ളവരുടെ ജോലി സമയം രാവിലെ 8.30 മുതൽ 12.30 വരെയായിരിക്കും. വ്രതമാസത്തിൽ വിദ്യാർഥികളുടെയും ജീവനക്കാരുടെയും സൗകര്യം കൂടി കണക്കിലെടുത്താണ് പുതിയ സമയ ക്രമം പ്രഖ്യാപിച്ചത്. എന്നാൽ, സർക്കാർ സ്കൂളുകൾക്ക് മാത്രമാണ് ഇത് ബാധകമാവുന്നത്.

#Working #hours #government #offices #employees #Qatar #announced #during #Ramadan.

Next TV

Related Stories
റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Oct 25, 2025 04:00 PM

റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി സൗദിയിൽ മരിച്ചു

റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി സൗദിയിൽ...

Read More >>
സലാലയില്‍ 'പ്രവാസോത്സവം 2025' ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Oct 25, 2025 12:38 PM

സലാലയില്‍ 'പ്രവാസോത്സവം 2025' ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിങ് സലാലയില്‍ സംഘടിപ്പിക്കുന്ന 'പ്രവാസോത്സവം 2025' ഇന്ന് നടക്കും....

Read More >>
ദീര്‍ഘകാലം പ്രവാസിയായിരുന്ന പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

Oct 25, 2025 11:02 AM

ദീര്‍ഘകാലം പ്രവാസിയായിരുന്ന പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

ഒമാനില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന കാസര്‍കോട് സ്വദേശി നാട്ടില്‍...

Read More >>
കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന, നിയമലംഘനം നടത്തിയ 23 പ്രവാസികളെ നാടുകടത്തും

Oct 24, 2025 04:31 PM

കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന, നിയമലംഘനം നടത്തിയ 23 പ്രവാസികളെ നാടുകടത്തും

കുവൈത്തിൽ സുരക്ഷാ പരിശോധനക്കിടെ നിയമലംഘനം നടത്തിയ 23 പ്രവാസികളെ...

Read More >>
റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Oct 24, 2025 04:23 PM

റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി സൗദിയിൽ മരിച്ചു

റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി സൗദിയിൽ...

Read More >>
പക്ഷാഘാതം; പ്രവാസി സൗദി അറേബ്യയിൽ മരിച്ചു

Oct 24, 2025 02:10 PM

പക്ഷാഘാതം; പ്രവാസി സൗദി അറേബ്യയിൽ മരിച്ചു

പക്ഷാഘാതം; പ്രവാസി സൗദി അറേബ്യയിൽ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall