മസ്കറ്റ്: (gcc.truevisionnews.com) ഒമാനില്‍ ഇന്ന് മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് കാലാവസ്ഥ വിഭാഗം. ഫെബ്രുവരി 14 വൈകുന്നേരം മുതൽ രാജ്യത്ത് ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് അറിയിപ്പ്.
മുസന്ദം ഗവര്‍ണറേറ്റിലും ഒമാന്‍ കടലിന്‍റെ തീരപ്രദേശങ്ങളിലും അന്തരീക്ഷം മേഘാവൃതമായിരിക്കും. ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കാം. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും.
#low #pressure #Weather #warning #chance #isolated #rain #Oman