അൽഹസ: (gcc.truevisionnews.com) പക്ഷാഘാതം മൂലം തളർന്ന് ഇരുപത് മാസമായി സൗദിയിൽ അൽഹസയിൽ ആശുപത്രിയിൽ ചികിത്സയിലായിലിരുന്ന പ്രവാസി മലയാളി അന്തരിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശി, കല്ലമ്പലം, ചേന്നങ്കാട്ടുവീട്ടിൽ സതീശൻ നാണു (66) ആണ് മരിച്ചത്.
മൂന്ന് പതിറ്റാണ്ടിലേറെയായി ഹുഫൂഫിൽ തയ്യൽ തൊഴിൽ ചെയ്തിരുന്ന സതീശനെ ഇരുപത് മാസം മുൻപ് പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
പൂർണ്ണമായി ശരീരം തളർന്ന് കിടപ്പുരോഗിയായി മാറി അൽഹസയിലെ അൽമന ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. നവോദയ ഹുഫൂഫ് ഏരിയ സെൻട്രൽ യൂണിറ്റ് സജീവ പ്രവർത്തകനായിരുന്നു.
ഭാര്യ. ശോഭ, മകൾ. ശ്രുതി. ദമാമിൽ എംബാം ചെയ്ത മൃതദേഹം ഇന്ന് ദമാം രാജ്യന്തര വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തെത്തിക്കും. നവോദയ ഹുഫൂഫ് ഏരിയ സാമൂഹ്യക്ഷേമ കൺവീനർ സുനിൽ തലശ്ശേരിയുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തീകരിച്ചു.
നോർക്കയുടെ ആംബുലൻസിൽ വീട്ടിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറും. സംസ്കാരം പിന്നീട്.
#stroke #twenty #months #hospital #bed #ExpatriateMalayali #passedaway #Saudi