ജിദ്ദ: (gcc.truevisionnews.com) സൗദി അറേബ്യയിൽ പുകയില ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് നിയന്ത്രണമേർപ്പെടുത്തും. പലചരക്ക് കടകൾ (ബഖാല), സെൻട്രൽ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് നിരോധിക്കാൻ സൗദി മുനിസിപ്പാലിറ്റി ആൻഡ് ഹൗസിങ് മന്ത്രാലയം നിർദ്ദേശിച്ചു.
പുതിയ നിയമം അനുസരിച്ച് പുകയില ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് കാണാൻ കഴിയാത്ത രീതിയിൽ അടച്ച അറകളിൽ സൂക്ഷിക്കണം. 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിന് വിലക്കുണ്ട്.
വിൽപനക്കാർ ഉപഭോക്താക്കളുടെ പ്രായം ഉറപ്പുവരുത്തണം. പുകയില ഉൽപന്നങ്ങളുടെ പരസ്യം ചെയ്യാനോ പ്രചരിപ്പിക്കാനോ പാടില്ല. സ്ഥാപനങ്ങളിൽ ജീവനക്കാരും ഉപഭോക്താക്കളും പുകവലിക്കരുത്.
പുകവലിയുടെ ദോഷങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ബോർഡ് സ്ഥാപിക്കണം. കടകളിൽ എനർജി ഡ്രിങ്കുകൾ മറ്റു പാനീയങ്ങളിൽ നിന്ന് മാറ്റി പ്രദർശിപ്പിക്കണം. 16 വയസ്സിൽ താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കരുത്.
ഹോം ഡെലിവറി നടത്തുന്നവർക്ക് ഇതിനായുള്ള അനുമതി ഉണ്ടായിരിക്കണം. ജീവനക്കാർക്ക് പകർച്ചവ്യാധികൾ ഉണ്ടാകരുത്. രോഗലക്ഷണങ്ങൾ കണ്ടാൽ ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റണം.
#No #tobacco #grocerystores #newlaw #coming #SaudiArabia