ആ​ഘോഷത്തിൽ മുങ്ങി യുഎഇ; നിരത്തുകളിൽ അലങ്കാര വിളക്കുകൾ, തെരുവുകൾ സജീവം

 ആ​ഘോഷത്തിൽ മുങ്ങി യുഎഇ; നിരത്തുകളിൽ അലങ്കാര വിളക്കുകൾ, തെരുവുകൾ സജീവം
Mar 6, 2025 04:13 PM | By Athira V

ദുബൈ: റമദാൻ ആരംഭിച്ചതോടെ യുഎഇയിൽ എവിടെയും ആഘോഷങ്ങളാണ്. നിരത്തുകളെല്ലാം അലങ്കാര വിളക്കുകളാൽ നിബിഡം. റമദാൻ പ്രത്യേക സൂഖുകളും മാർക്കറ്റുകളും സജീവമായിരിക്കുകയാണ്.

ഷോപ്പിങ്ങിനും മറ്റുമായി തെരുവുകളിൽ എത്തുന്നത് ദിവസവും നിരവധി പേരാണ്. ഇമാറാത്തിന്റെ എല്ലാ മേഖലകളിലും റമദാനിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആഴ്ചകൾക്ക് മുൻപേ തന്നെ ആരംഭിച്ചിരുന്നു.

അബുദാബി, ദുബൈ, ഷാർജ, അജ്മാൻ തുടങ്ങി എല്ലാ ന​ഗരങ്ങളിലും റമദാൻ ആഘോഷത്തിന്റെ സുന്ദര കാഴ്ചകൾ കാണാം. 

അയ്യായിരത്തോളം വരുന്ന ലൈറ്റ് ബോർഡുകളാണ് അബുദബിയിൽ ഒരുക്കിയിരിക്കുന്നത്. അബുദാബി കോർണിഷ്, അൽ ഖലീജ് അൽ അറബി സ്ട്രീറ്റ്, ശൈഖ് സായിദ് സ്ട്രീറ്റ്, ശൈഖ് റാഷിദ് ബിൻ സായിദ് സ്ട്രീറ്റ്, കിങ് അബ്ദുല്ല സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് പ്രധാനമായും അലങ്കാര വിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്.

ഇവയ്ക്കു പുറമേ പ്രധാനപ്പെട്ട ബ്രിഡ്ജുകളിലും ഇട റോഡുകളിലുമെല്ലാം ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. റമദാൻ പ്രമേയത്തിലുള്ള അലങ്കാര ലൈറ്റുകളാണ് ഇവയൊക്കെ.

പ്രധാന റോ‍‍ഡുകളെക്കൂടാതെ ഉൾപ്രദേശങ്ങളിലും ദ്വീപുകളിലും അലങ്കാര വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ അബുദാബിയുടെ രാത്രികാല കാഴ്ചകൾ അതി മനോഹരമായിരിക്കുകയാണ്.

വിവിധ മുനിസിപ്പാലിറ്റികളും ​ഗതാ​ഗത വകുപ്പും മുൻകൈയെടുത്താണ് ന​ഗരത്തിന് പുത്തൻ മുഖം സമ്മാനിച്ചിരിക്കുന്നത്. പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ ഉപയോ​ഗിച്ചാണ് ലൈറ്റുകളും മറ്റും ഒരുക്കിയിരിക്കുന്നതെന്നതും മറ്റൊരു പ്രത്രേകതയാണ്.

രാത്രികാലങ്ങളിൽ നിരവധി വിനോദ പരിപാടികൾ ന​ഗരത്തെ സജീവമാക്കുന്നുണ്ട്. പ്രധാനപ്പെട്ട മാളുകളെല്ലാം തന്നെ സമയ ക്രമം പുനക്രമീകരിച്ച് രാത്രി വൈകിയും തുറന്നു പ്രവർത്തിക്കുന്നുണ്ട്.

താമസക്കാർക്കും സന്ദർശകർക്കുമായി വിവിധങ്ങളായ സാംസ്കാരിക പരിപാടികൾ, ഇഫ്താർ, സുഹൂർ ഒത്തുചേരലുകൾ, ആകർഷകമായ ഓഫറുകൾ, വെടിക്കെട്ട് പ്രദർശനങ്ങൾ എന്നിങ്ങനെ നിരവധി പരിപാടികളാണ് ദുബൈയിലുള്ളത്.

അൽ സീഫ്, ബ്ലൂ വാട്ടേഴ്സ് ഐലൻഡ്, ഫെസ്റ്റിവൽ സിറ്റി, ദ ബീച്ച് എന്നിവിടങ്ങളിലെല്ലാം തന്നെ കരിമരുന്ന് പ്രദർശനങ്ങളുമുണ്ടാകും. വസ്ത്രങ്ങൾ, ആഭരണങ്ങൾ, ബാ​ഗുകൾ തുടങ്ങി ​ഗംഭീര ഷോപ്പിങ് നടത്താനായി നിരവധി സൂഖുകളും റമദാൻ പ്രത്യേക മാർക്കറ്റുകളും സജ്ജമാണ്. ഈ മാസം 27 വരെ ദുബൈ എക്സ്പോ സിറ്റിയിൽ ഹായ് റംസാൻ പരിപാടിയും നടക്കും. ഒട്ടക സവാരിയും ആഘോഷങ്ങളിലെ പ്രധാന ആകർഷണമാണ്.





#UAE #immersed #celebration #decorative #lights #streets #streets #alive

Next TV

Related Stories
മക്കയിൽ നോമ്പ് മുറിക്കുന്നത് ഈ പാനീയം നുകർന്ന്, റമദാനിൽ വിതരണം ചെയ്യുന്നത് 400 ലിറ്റർ സൗദി കോഫിയെന്ന് അധികൃതർ

Mar 12, 2025 09:02 PM

മക്കയിൽ നോമ്പ് മുറിക്കുന്നത് ഈ പാനീയം നുകർന്ന്, റമദാനിൽ വിതരണം ചെയ്യുന്നത് 400 ലിറ്റർ സൗദി കോഫിയെന്ന് അധികൃതർ

അൽ ഹുദൈബിയ അസോസിയേഷൻ ഫോർ ഹ്യുമാനിറ്റേറിയൻ സർവീസസിന്റെ നേതൃത്വത്തിൽ ബദ്ർ സെന്ററാണ് ഈ പദ്ധതി...

Read More >>
പു​തു​മ​ക​ളോ​ടെ അ​ബ്ര; ഇ​നി 24 പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാം

Feb 18, 2025 08:25 PM

പു​തു​മ​ക​ളോ​ടെ അ​ബ്ര; ഇ​നി 24 പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാം

സമുദ്ര സുരക്ഷാ ചട്ടങ്ങൾക്കായുള്ള ഗൾഫ് നിലവാര പരിശോധനാ സർട്ടിഫിക്കറ്റുകൾ ആർ‌ടി‌എ നേടിയിട്ടുണ്ട്....

Read More >>
പലചരക്ക് കടകളിൽ പുകയില വേണ്ട; സൗദിയിൽ പുതിയ നിയമം വരുന്നു

Feb 12, 2025 03:33 PM

പലചരക്ക് കടകളിൽ പുകയില വേണ്ട; സൗദിയിൽ പുതിയ നിയമം വരുന്നു

ഹോം ഡെലിവറി നടത്തുന്നവർക്ക് ഇതിനായുള്ള അനുമതി ഉണ്ടായിരിക്കണം. ജീവനക്കാർക്ക് പകർച്ചവ്യാധികൾ ഉണ്ടാകരുത്. രോഗലക്ഷണങ്ങൾ കണ്ടാൽ ജീവനക്കാരെ ജോലിയിൽ...

Read More >>
ഡ്രൈവറില്ല, ഒറ്റ യാത്രയിൽ 40 പേരെ ഉൾക്കൊള്ളും ; റെയിൽ ബസ് പദ്ധതിയുമായി ദുബായ്

Feb 11, 2025 04:10 PM

ഡ്രൈവറില്ല, ഒറ്റ യാത്രയിൽ 40 പേരെ ഉൾക്കൊള്ളും ; റെയിൽ ബസ് പദ്ധതിയുമായി ദുബായ്

പാരിസ്ഥിതിക ആഘാതങ്ങൾ കുറക്കുന്ന ഈ പദ്ധതി വരുന്നതോടെ ദുബായ് ന​ഗരത്തിന്റെ പൊതു ​ഗതാ​ഗത സംവിധാനത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ്...

Read More >>
#AbuDhabiFestival  | 22ാമ​ത് അ​ബൂ​ദ​ബി ഫെ​സ്റ്റി​വ​ല്‍ ഫെ​ബ്രു​വ​രി ഏ​ഴി​ന്

Jan 11, 2025 11:23 AM

#AbuDhabiFestival | 22ാമ​ത് അ​ബൂ​ദ​ബി ഫെ​സ്റ്റി​വ​ല്‍ ഫെ​ബ്രു​വ​രി ഏ​ഴി​ന്

‘അ​ബൂ​ദ​ബി- മൈ​ത്രി​യു​ടെ ലോ​കം’ എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ പ്ര​മേ​യം. ജ​പ്പാ​നാ​ണ് ഇ​ത്ത​വ​ണ​ത്തെ അ​തി​ഥി...

Read More >>
#NorcaRoots | നോര്‍ക്ക ലോകകേരള സഭ; അന്താരാഷ്ട്ര പ്രവാസി ദിനാചരണം 18ന് കോഴിക്കോട്

Dec 15, 2024 04:03 PM

#NorcaRoots | നോര്‍ക്ക ലോകകേരള സഭ; അന്താരാഷ്ട്ര പ്രവാസി ദിനാചരണം 18ന് കോഴിക്കോട്

10.30ന് നോര്‍ക്ക പദ്ധതികളുടെ അവതരണം നോര്‍ക്ക ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി നിര്‍വഹിക്കും. 10.40ന് നോര്‍ക്ക പദ്ധതി ഗുണഭോക്താക്കള്‍ അനുഭവം...

Read More >>
Top Stories










News Roundup