Featured

പു​തു​മ​ക​ളോ​ടെ അ​ബ്ര; ഇ​നി 24 പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാം

Life & Arabia |
Feb 18, 2025 08:25 PM

ദുബായ്: (gcc.truevisionnews.com) ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നാലാം തലമുറ പരമ്പരാഗത അബ്രകൾ അവതരിപ്പിച്ചു. പുനർരൂപകൽപന ചെയ്ത അബ്രകൾക്ക് ഇപ്പോൾ 24 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും.

യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിനാണ് പുതിയ തലമുറ അബ്രകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ദുബായിലെ ജല ഗതാഗത ശൃംഖല നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് ആർ‌ടി‌എ പൊതുഗതാഗത ഏജൻസി സിഇഒ അഹമ്മദ് ഹാഷിം ബഹ്‌റൂസിയാൻ പറഞ്ഞു.

ദുബായിലെ പൊതുഗതാഗത സംവിധാനവുമായി സമുദ്ര ഗതാഗതത്തെ സംയോജിപ്പിക്കുക എന്നതിനൊപ്പം സമുദ്ര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ലോകോത്തര ലക്ഷ്യസ്ഥാനമെന്ന നിലയിൽ ദുബായുടെ പ്രാധാന്യം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതു തലമുറ അബ്രകളൊരുക്കിയിരിക്കുന്നത്.

ദുബായ് യൂണിവേഴ്‌സൽ ഡിസൈൻ കോഡ് പൂർണമായും പാലിക്കുകയും എല്ലാവർക്കും സുരക്ഷ, സുഗമമായ പ്രവേശനം, യാത്രാ സുഖം എന്നിവ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇരിപ്പിടങ്ങളും ഫ്ലോറും മെച്ചപ്പെടുത്തുകയും നിശ്ചയ ദാർഢ്യമുള്ള ആളുകൾക്ക് പ്രത്യേക ഇടങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

സമുദ്ര സുരക്ഷാ ചട്ടങ്ങൾക്കായുള്ള ഗൾഫ് നിലവാര പരിശോധനാ സർട്ടിഫിക്കറ്റുകൾ ആർ‌ടി‌എ നേടിയിട്ടുണ്ട്. നിലവിൽ പരമ്പരാഗത അബ്രകളാണ് ദുബായ് ക്രീക്കിലൂടെ സർവീസ് നടത്തുന്നത്.




#Abra #innovations #Now #people #travel

Next TV

Top Stories










News Roundup