കാർ പാർക്കിങ്ങിൽ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു

കാർ പാർക്കിങ്ങിൽ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു
Feb 4, 2025 10:20 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) ഹൗസ്​ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി റിയാദിലെ ഒരു സ്​കൂളിന്​ സമീപമുള്ള കാർ പാർക്കിങ്ങിൽ കുഴഞ്ഞുവീണ്​ മരിച്ചു. പാലക്കാട്​​ പട്ടാമ്പി കൊപ്പം നെടുബ്രക്കാട് അമയൂർ സ്വദേശി ചിരങ്ങാംതൊടി ഹനീഫ (44) ആണ്​ മരിച്ചത്​.

സ്​പോൺസറുടെ വീട്ടിൽ ജോലി ചെയ്യുന്ന ഇദ്ദേഹം സ്​കൂളിൽനിന്ന്​ കുട്ടികളെ കൂട്ടിക്കൊണ്ടു​വരാനായി പോയതാണ്​. വാഹനം നിർത്തി പുറത്തിറങ്ങി കുട്ടികളെ കാത്തുനിൽക്കു​േമ്പാൾ കുഴഞ്ഞുവീഴുകയായിരുന്നു. പരേതരായ മരക്കാർ, കദീജ എന്നിവരാണ്​ മാതാപിതാക്കൾ.

ഭാര്യ: സാജിദ, മക്കൾ: ഷിബിൻ, ഷിബിൽ, അനസ്. മൃതദേഹം റിയാദിൽ ഖബറടക്കും.

അതിനുവേണ്ടിയുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ടി.വി. ജുനൈദ് താനൂർ, നസീർ കണ്ണീരി, ജാഫർ വീമ്പൂർ, റസാഖ് പൊന്നാനി എന്നിവർ രംഗത്തുണ്ട്.

#Malayali #died #collapsing #carpark

Next TV

Related Stories
കുവൈറ്റ് ദേശീയ ദിനത്തിന് അഞ്ച് ദിവസത്തെ അവധി

Feb 5, 2025 03:19 PM

കുവൈറ്റ് ദേശീയ ദിനത്തിന് അഞ്ച് ദിവസത്തെ അവധി

ഫെബ്രുവരി 28, മാർച്ച് 1 തീയതികൾ വെള്ളി, ശനി ദിവസങ്ങളുമാണ്....

Read More >>
റിയാദിൽ മലയാളി യുവാവ് കൊല്ലപ്പെട്ടത് മോഷ്ടാക്കളുടെ ആക്രമണത്തിനിടെ; പണവും കാറും ഫോണും നഷ്ടമായി

Feb 5, 2025 12:40 PM

റിയാദിൽ മലയാളി യുവാവ് കൊല്ലപ്പെട്ടത് മോഷ്ടാക്കളുടെ ആക്രമണത്തിനിടെ; പണവും കാറും ഫോണും നഷ്ടമായി

കാണാതായതിനെ തുടർന്ന് ശുമൈസി പൊലീസില്‍ സുഹൃത്തുക്കള്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് പൊലീസ് മരണം സംബന്ധിച്ച് അറിയിച്ചത്. ഭാര്യയും മൂന്നു...

Read More >>
ഉംറയ്ക്കെത്തിയ വയോധികൻ ജിദ്ദയിൽ അന്തരിച്ചു

Feb 5, 2025 12:36 PM

ഉംറയ്ക്കെത്തിയ വയോധികൻ ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ സന്ദർശനത്തിനിടെ ബാബ് മക്കയിലെ ഹവ്വാ മഖ്ബറയിൽ...

Read More >>
മലയാളി ഉംറ തീർഥാടക ബദ്‌റിൽ അന്തരിച്ചു

Feb 5, 2025 12:14 PM

മലയാളി ഉംറ തീർഥാടക ബദ്‌റിൽ അന്തരിച്ചു

ഇന്ന് ളുഹ്ർ നമസ്കാരശേഷം ബദ്റിലെ ഇബ്നു അബ്ദുൽ വഹാബ് മസ്ജിദ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു....

Read More >>
കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

Feb 5, 2025 06:53 AM

കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിൽ...

Read More >>
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Feb 4, 2025 10:23 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

നേരത്തെ ദാര്‍സൈത്തിലും ഹോട്ടലില്‍ ജോലി ചെയ്തിരുന്നു....

Read More >>