ദോഹ: (gcc.truevisionnews.com) വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് കാണ്ടാമൃഗത്തിന്‍റെ കൊമ്പും ആനക്കൊമ്പും പിടികൂടി.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കള്ളക്കടത്ത് നടന്നത്.കാണ്ടാമൃഗത്തിന്‍റെ 120 കൊമ്പുകളാണ് പിടികൂടിയത്.45.29 കിലോഗ്രാം ഭാരമുള്ള ആനക്കൊമ്പുകളും പിടിച്ചെടുത്തു.
പരിസ്ഥിതി മന്ത്രാലയത്തിന്‍റെയും മറ്റ് ബന്ധപ്പെട്ട അധികൃതരുടെയും സഹകരണത്തോടെയാണ് കള്ളക്കടത്ത് പരാജയപ്പെടുത്തിയത്. പെര്‍മിറ്റില്ലാതെ ഹമദ് വിമാനത്താവളം വഴി ഇവ കടത്താന്‍ ശ്രമിക്കുകയായിരുന്നു.
#Elephant #rhino #horns #seized #Doha #Hamad #airport