മലയാളി ഉംറ തീർഥാടക ബദ്‌റിൽ അന്തരിച്ചു

മലയാളി ഉംറ തീർഥാടക ബദ്‌റിൽ അന്തരിച്ചു
Feb 5, 2025 12:14 PM | By Susmitha Surendran

മദീന: (gcc.truevisionnews.com) ഉംറ തീർഥാടകയായ പാലക്കാട് സ്വദേശിനി മക്കയിൽ നിന്നും മദീനയിലേക്കുള്ള യാത്രക്കിടെ ബദ്‌റിൽ അന്തരിച്ചു. സ്വകാര്യ ഗ്രൂപ്പിൽ കുടുംബത്തോടൊപ്പം ഉംറ നിർവ്വഹിക്കാനെത്തിയ പുലാപ്പറ്റക്കടുത്ത് കോണിക്കഴി സ്വദേശിനി കോണിക്കഴി വീട്ടിൽ ആമിന (57) ആണ് മരിച്ചത്.

ഉംറ നിർവ്വഹിച്ച് പത്ത് ദിവസത്തോളം മക്കയിൽ താമസിച്ച് മദീന സന്ദർശനത്തിനായി പോകുന്നതിനിടെ ബസിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ബദ്ർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സക്കിടെ ചൊവ്വാഴ്ച രാത്രി 7.30നായിരുന്നു മരണം. ഭർത്താവ് കമ്മുക്കുട്ടി കോണിക്കഴി യാത്രയിൽ കൂടെ ഉണ്ട്. പിതാവ്: മൊയ്‌തീൻ കുട്ടി എടക്കാട്ട് കലം, മാതാവ്: സാറ, മക്കൾ: ഇബ്‌റാഹീം (അബൂദബി), നസീമ, ഹസീന, മരുമക്കൾ: ആബിദ, സൈദലവി മണ്ണാർക്കാട്, നൗഷാദ് കഞ്ചിക്കോട്.

ബദ്ർ ആശുപത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്ന് ളുഹ്ർ നമസ്കാരശേഷം ബദ്റിലെ ഇബ്നു അബ്ദുൽ വഹാബ് മസ്ജിദ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ബദ്‌റിലെയും മദീനയിലെയും കെ.എം.സി.സി സന്നദ്ധ പ്രവർത്തകർ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.



#Malayali #Umrah #pilgrim #passed #away #Badra

Next TV

Related Stories
റിയാദിൽ മലയാളി യുവാവ് കൊല്ലപ്പെട്ടത് മോഷ്ടാക്കളുടെ ആക്രമണത്തിനിടെ; പണവും കാറും ഫോണും നഷ്ടമായി

Feb 5, 2025 12:40 PM

റിയാദിൽ മലയാളി യുവാവ് കൊല്ലപ്പെട്ടത് മോഷ്ടാക്കളുടെ ആക്രമണത്തിനിടെ; പണവും കാറും ഫോണും നഷ്ടമായി

കാണാതായതിനെ തുടർന്ന് ശുമൈസി പൊലീസില്‍ സുഹൃത്തുക്കള്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് പൊലീസ് മരണം സംബന്ധിച്ച് അറിയിച്ചത്. ഭാര്യയും മൂന്നു...

Read More >>
ഉംറയ്ക്കെത്തിയ വയോധികൻ ജിദ്ദയിൽ അന്തരിച്ചു

Feb 5, 2025 12:36 PM

ഉംറയ്ക്കെത്തിയ വയോധികൻ ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ സന്ദർശനത്തിനിടെ ബാബ് മക്കയിലെ ഹവ്വാ മഖ്ബറയിൽ...

Read More >>
കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

Feb 5, 2025 06:53 AM

കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിൽ...

Read More >>
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Feb 4, 2025 10:23 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

നേരത്തെ ദാര്‍സൈത്തിലും ഹോട്ടലില്‍ ജോലി ചെയ്തിരുന്നു....

Read More >>
കാർ പാർക്കിങ്ങിൽ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു

Feb 4, 2025 10:20 PM

കാർ പാർക്കിങ്ങിൽ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു

സ്​പോൺസറുടെ വീട്ടിൽ ജോലി ചെയ്യുന്ന ഇദ്ദേഹം സ്​കൂളിൽനിന്ന്​ കുട്ടികളെ കൂട്ടിക്കൊണ്ടു​വരാനായി...

Read More >>
ഹമദ് വിമാനത്താവളത്തിൽ ആനക്കൊമ്പും കാണ്ടാമൃഗത്തിന്‍റെ കൊമ്പുകളും പിടികൂടി

Feb 4, 2025 08:06 PM

ഹമദ് വിമാനത്താവളത്തിൽ ആനക്കൊമ്പും കാണ്ടാമൃഗത്തിന്‍റെ കൊമ്പുകളും പിടികൂടി

വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് കാണ്ടാമൃഗത്തിന്‍റെ കൊമ്പും ആനക്കൊമ്പും...

Read More >>