ദുബായിൽ പാർക്കിങ് ഫീസ് വർധിപ്പിച്ചു

ദുബായിൽ പാർക്കിങ് ഫീസ് വർധിപ്പിച്ചു
Feb 4, 2025 03:43 PM | By Susmitha Surendran

ദുബായ്: (gcc.truevisionnews.com)  ദുബായിലെ വിവിധ ഇടങ്ങളിൽ പാർക്കിങ് ഫീസുകൾ വർധിപ്പിച്ചതായി പബ്ലിക് പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ പിജെഎസ്സി അറിയിച്ചു.

അൽ സുഫൂഹ് 2, എഫ് സോൺ എന്നിവിടങ്ങളിലെ പാർക്കിങ് താരിഫുകളാണ് ഉയർത്തിയിരിക്കുന്നത്. ബർഷ ഹൈറ്റ്സ്, ദുബായ് മീഡിയ സിറ്റി, ദുബായ് ഇന്റർനെറ്റ് സിറ്റി തുടങ്ങിയ പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവരെയാണ് ഈ മാറ്റങ്ങൾ കൂടുതലായും ബാധിക്കുന്നത്.

അര മണിക്കൂറിന് 2 ദിർഹവും ഒരു മണിക്കൂറിന് 4 ദിർഹവുമാണ് കൂട്ടിയ പാർക്കിങ് ഫീസ്. പിന്നീടുള്ള ഓരോ മണിക്കൂറിലും നാല് ദിർഹം വെച്ച് കൂടുകയാണ് ചെയ്യുന്നത്. 24 മണിക്കൂർ പാർക്ക് ചെയ്യുന്നതിന് 32 ദിർഹമാണ് ഈടാക്കുന്നത്.

മുൻപ് ഒരു മണിക്കൂറിന് 2 ദിർഹവും ഓരോ മണിക്കൂറിലും 3 ദിർഹം വെച്ച് കൂടുകയുമായിരുന്നു. പ്രീമിയം പാർക്കിങ് ഇടങ്ങളിൽ ഓരോ മണിക്കൂറിനും 6 ദിർഹം വെച്ചാണ് പാർക്കിങ് ഫീസ്.

പാർക്കിങ് ഫീസിനോടൊപ്പം പാർക്കിങ് സമയത്തിലും മാറ്റം വന്നിട്ടുണ്ട്. എട്ടു മണി മുതൽ രാത്രി 10 മണി വരെയാണ് പാർക്കിങ് സമയം ഉയർത്തിയിരിക്കുന്നത്. മുൻപ് വൈകിട്ട് ആറു മണി വരെ മാത്രമായിരുന്നു പാർക്കിങ് അനുവദിച്ചിരുന്നത്. രാത്രി 10 മണി മുതൽ രാവിലെ 8 മണി വരെയും ഞായറാഴ്ചകളിൽ പകൽ സമയത്തും പാർക്കിങ് സൗജന്യമായിരിക്കും.



#Parkin #PJSC #public #parking #operator #announced #parking #fees #increased #various #locations #Dubai.

Next TV

Related Stories
കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

Feb 5, 2025 06:53 AM

കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിൽ...

Read More >>
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Feb 4, 2025 10:23 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

നേരത്തെ ദാര്‍സൈത്തിലും ഹോട്ടലില്‍ ജോലി ചെയ്തിരുന്നു....

Read More >>
കാർ പാർക്കിങ്ങിൽ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു

Feb 4, 2025 10:20 PM

കാർ പാർക്കിങ്ങിൽ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു

സ്​പോൺസറുടെ വീട്ടിൽ ജോലി ചെയ്യുന്ന ഇദ്ദേഹം സ്​കൂളിൽനിന്ന്​ കുട്ടികളെ കൂട്ടിക്കൊണ്ടു​വരാനായി...

Read More >>
ഹമദ് വിമാനത്താവളത്തിൽ ആനക്കൊമ്പും കാണ്ടാമൃഗത്തിന്‍റെ കൊമ്പുകളും പിടികൂടി

Feb 4, 2025 08:06 PM

ഹമദ് വിമാനത്താവളത്തിൽ ആനക്കൊമ്പും കാണ്ടാമൃഗത്തിന്‍റെ കൊമ്പുകളും പിടികൂടി

വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് കാണ്ടാമൃഗത്തിന്‍റെ കൊമ്പും ആനക്കൊമ്പും...

Read More >>
കാണാതായ മലയാളി റിയാദിൽ കുത്തേറ്റ്​ മരിച്ച നിലയിൽ

Feb 4, 2025 04:43 PM

കാണാതായ മലയാളി റിയാദിൽ കുത്തേറ്റ്​ മരിച്ച നിലയിൽ

സുഹൃത്തുക്കള്‍ ശുമൈസി പോലീസില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് പൊലീസ് മരണം സംബന്ധിച്ച് അറിയിച്ചത്. ഭാര്യയും മൂന്നു...

Read More >>
വീസ കച്ചവടം: കുവൈത്തിൽ മൂന്ന് പേർ പിടിയിൽ

Feb 4, 2025 03:03 PM

വീസ കച്ചവടം: കുവൈത്തിൽ മൂന്ന് പേർ പിടിയിൽ

അന്വേഷണത്തില്‍ ഇവരുടെ ഇടപ്പെടലില്‍ 275 കമ്പനികളില്‍ തിരിമറി നടത്തിയതായും...

Read More >>