ബാച്ചിലർ അപ്പാർട്ട്‌മെന്‍റിലെ കുളിമുറിയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

ബാച്ചിലർ അപ്പാർട്ട്‌മെന്‍റിലെ കുളിമുറിയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി
Feb 4, 2025 11:20 AM | By Susmitha Surendran

കുവൈത്ത് സിറ്റി: (gcc.truevisionnews.com)  കുവൈത്തിലെ ഹവല്ലിയിൽ ഷെയർ ബാച്ചിലർ അപ്പാർട്ട്‌മെന്‍റിൽ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്രവാസിയുടെ മരണത്തെ തുടർന്ന് അന്വേഷണത്തിന്‍റെ ഭാഗമായി ഒപ്പം താമസിക്കുന്ന മറ്റൊരു പ്രവാസിയെ ഹവല്ലി സുരക്ഷാ അധികൃതർ കസ്റ്റഡിയിലെടുത്തു.

ആഭ്യന്തര മന്ത്രാലയത്തിലേക്ക് ഹവല്ലിയിലെ മെഡിക്കൽ എമർജൻസിയിൽ നിന്ന് ലഭിച്ച അറിയിപ്പിനെത്തുടർന്ന് മെഡിക്കൽ സംഘം സംഭവസ്ഥലത്തെത്തിയപ്പോൾ അപ്പാർട്ട്‌മെന്‍റിന്‍റെ കുളിമുറിയിൽ കഴുത്തിൽ കയർ ചുറ്റിയ നിലയിൽ 47കാരനായ പ്രവാസിയെ കണ്ടെത്തുകയായിരുന്നു.

തുടർന്ന് മെഡിക്കൽ സംഘം മരണം സ്ഥിരീകരിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥരും പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധികളും ഉൾപ്പെടെയുള്ള അധികൃതരെ ഉടൻ വിവരം അറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയും, സംശയം തോന്നിയതിനെത്തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി സംഭവം റിപ്പോർട്ട് ചെയ്ത സഹതാമസക്കാരനായ പ്രവാസിയെ കസ്റ്റഡിയിലെടുത്തു.

ഇയാളെ ചോദ്യം ചെയ്തപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമായിരിക്കും പ്രവാസി യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം നൽകിയത്.








#expatriate #found #committed #suicide #shared #bachelor #apartment #Hawalli #Kuwait.

Next TV

Related Stories
കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

Feb 5, 2025 06:53 AM

കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിൽ...

Read More >>
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Feb 4, 2025 10:23 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

നേരത്തെ ദാര്‍സൈത്തിലും ഹോട്ടലില്‍ ജോലി ചെയ്തിരുന്നു....

Read More >>
കാർ പാർക്കിങ്ങിൽ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു

Feb 4, 2025 10:20 PM

കാർ പാർക്കിങ്ങിൽ മലയാളി കുഴഞ്ഞുവീണ്​ മരിച്ചു

സ്​പോൺസറുടെ വീട്ടിൽ ജോലി ചെയ്യുന്ന ഇദ്ദേഹം സ്​കൂളിൽനിന്ന്​ കുട്ടികളെ കൂട്ടിക്കൊണ്ടു​വരാനായി...

Read More >>
ഹമദ് വിമാനത്താവളത്തിൽ ആനക്കൊമ്പും കാണ്ടാമൃഗത്തിന്‍റെ കൊമ്പുകളും പിടികൂടി

Feb 4, 2025 08:06 PM

ഹമദ് വിമാനത്താവളത്തിൽ ആനക്കൊമ്പും കാണ്ടാമൃഗത്തിന്‍റെ കൊമ്പുകളും പിടികൂടി

വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് കാണ്ടാമൃഗത്തിന്‍റെ കൊമ്പും ആനക്കൊമ്പും...

Read More >>
കാണാതായ മലയാളി റിയാദിൽ കുത്തേറ്റ്​ മരിച്ച നിലയിൽ

Feb 4, 2025 04:43 PM

കാണാതായ മലയാളി റിയാദിൽ കുത്തേറ്റ്​ മരിച്ച നിലയിൽ

സുഹൃത്തുക്കള്‍ ശുമൈസി പോലീസില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് പൊലീസ് മരണം സംബന്ധിച്ച് അറിയിച്ചത്. ഭാര്യയും മൂന്നു...

Read More >>
ദുബായിൽ പാർക്കിങ് ഫീസ് വർധിപ്പിച്ചു

Feb 4, 2025 03:43 PM

ദുബായിൽ പാർക്കിങ് ഫീസ് വർധിപ്പിച്ചു

ബർഷ ഹൈറ്റ്സ്, ദുബായ് മീഡിയ സിറ്റി, ദുബായ് ഇന്റർനെറ്റ് സിറ്റി തുടങ്ങിയ പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവരെയാണ് ഈ മാറ്റങ്ങൾ കൂടുതലായും...

Read More >>