Featured

കുവൈറ്റ് ദേശീയ ദിനത്തിന് അഞ്ച് ദിവസത്തെ അവധി

News |
Feb 5, 2025 03:19 PM

കുവൈറ്റ് സിറ്റി : (gcc.truevisionnews.com) ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്തിൽ അഞ്ച് ദിവസം അവധിയായിരിക്കും. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് കുവൈറ്റ് ദേശീയ, വിമോചന ദിനത്തിന് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചത്.

മന്ത്രിമാരുടെ സമിതിയുടെ ഉത്തരവ് പ്രകാരം, ദേശീയ ദിനത്തിന്റെയും വിമോചന ദിനത്തിന്റെയും ഭാഗമായി ഫെബ്രുവരി 25, 26 തീയതികൾ ഔദ്യോഗിക അവധി ദിവസങ്ങളായിരിക്കും. ഫെബ്രുവരി 27 വ്യാഴാഴ്ച വിശ്രമ ദിനമായും അനുവദിച്ചിട്ടുണ്ട്.

ഫെബ്രുവരി 28, മാർച്ച് 1 തീയതികൾ വെള്ളി, ശനി ദിവസങ്ങളുമാണ്. എല്ലാ ഔദ്യോഗിക ജോലികളും മാർച്ച് 2 ഞായറാഴ്ച പുനരാരംഭിക്കും.

#Five #days #kuwait #NationalDay

Next TV