റിയാദ്: (gcc.truevisionnews.com) രണ്ട് ദിവസം മുമ്പ് കാണാതായ മലയാളിയെ റിയാദിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സാമൂഹിക പ്രവര്‍ത്തകൻ കൂടിയായ എറണാകുളം മുവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരെ (48) ആണ് ശുമൈസിയിലെ താമസസ്ഥലത്ത് നിലയില്‍ കണ്ടത്.
ശരീരത്തിൽ കുത്തേറ്റ മുറിവുകളുണ്ട്. കെ.എം.സി.സി എറണാകുളം കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗമാണ്. ഞായറാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. ഒറ്റയ്ക്കായിരുന്നു താമസം.
സുഹൃത്തുക്കള്‍ ശുമൈസി പോലീസില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് പൊലീസ് മരണം സംബന്ധിച്ച് അറിയിച്ചത്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. പോസ്റ്റുമോർട്ടം അടുത്ത ദിവസം നടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു. പൊലീസ് അന്വേഷണം നടത്തുകയാണ്.
#Missing #Malayali #stabbed #death #Riyadh