മസ്കത്ത്: (gcc.truevisionnews.com) പത്തനംതിട്ട സ്വദേശി മസ്കത്തിൽ അന്തരിച്ചു. കോഴഞ്ചേരി വെള്ളാറേത്ത് പുളിയിലേത്ത് എബ്രഹാം ഫിലിപ്പ് (75) ആണ് മരിച്ചത്. 46 വർഷമായി ഒമാനിൽ പ്രവാസിയാണ്.
ഭാര്യ: ശോശാമ്മ ഫിലിപ്പ് (മോൻസി), മക്കൾ: സ്നേഹ സൂസൻ ഫിലിപ്പ് (എസ്ബിഐ പത്തനംതിട്ട), സഹന എലിസബത്ത് ഫിലിപ്പ്, സെൻ എബ്രാഹാം ഫിലിപ്പ്, സനു തോമസ് ഫിലിപ്പ് (മൂവരും മസ്കത്ത്). മരുമക്കൾ: ഡോ.വിനോദ് കെ. രാജു (കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട), ജോജി കെ.ജോസ് (ഓസ്ട്രേലിയ), ജിന്റു സൂസൻ തോമസ് (മസ്കത്ത്).
സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് മസ്‌കത്തിലെ പിഡിഒ ശ്മശാനത്തിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
#Expatriate #Malayali #passedaway #Oman