മസ്‌കത്ത്: (gcc.truevisionnews.com) ഇന്ന് മുതല്‍ ശനിയാഴ്ച വരെ ഒമാന്റെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഒമാന്‍ കടല്‍, പടിഞ്ഞാറന്‍ മുസന്ദം ഗവര്‍ണറേറ്റിന്റെ തീരങ്ങള്‍, അറബിക്കടലിന്റെ തീരങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം.
തിരമാലകളുടെ 2.5 മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്നേക്കും. ഈ കാലയളവില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സമുദ്ര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അഭ്യര്‍ഥിച്ചു.
#Sea #turbulence #Oman #today #Warning