കുവൈത്ത് സറ്റി: (gcc.truevisionnews.com) ഹവല്ലിയിൽ പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച കേസിൽ സ്ത്രീ ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു.
കുടുംബ തർക്കമാണ് സംഘർഷത്തിലേക്കും പൊലീസിനെ ആക്രമിക്കുന്നതിലേക്കും എത്തിയത്.
കുറ്റാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥർ പതിവ് പട്രോളിങ്ങിനിടെയാണ് ദിസ്താഷ ധരിച്ചയാൾ രക്തം പുരണ്ട നിലയിൽ നിൽക്കുന്നതും സമീപത്ത് ഒരു സ്ത്രീ സഹായാഭ്യാർഥന നടത്തുന്നതും ശ്രദ്ധിച്ചത്.
പൊലീസാണെന്ന് പരിചയപ്പെടുത്തി വിശദാംശങ്ങൾ തിരക്കിയതോടെ ഒന്നും രണ്ടും പ്രതികൾ അക്രമാസക്തരാവുകയായിരുന്നു.
മൂന്നാം പ്രതിയുടെ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വാഹനത്തിലും മറ്റു കാറുകളിലും കൂട്ടിയിടിച്ചു.
ഒന്നും രണ്ടും പ്രതികളെയും സംഘർഷത്തിൽ ഉൾപ്പെട്ട സ്ത്രീയെയും സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തു.
മൂന്നാം പ്രതിയെ പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. ഒന്നും മൂന്നും പ്രതികൾ സഹോദരങ്ങളാണ്.
#Four #people #including #woman #arrested #case #beating #policeofficers #Haveli