മസ്കത്ത്: (gcc.truevisionnews.com) നിരവധി മോഷണങ്ങളുമായി ബന്ധപ്പെട്ട് ദാഖിലിയ ഗവർണറേറ്റിൽനിന്ന് ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
നിരവധി വീടുകളിൽനിന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച സംഭവത്തിലാണ് ഇയാളെ പിടികൂടിയത്.
ദാഖിലിയ, ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡുകൾ തമ്മിലുള്ള ഏകോപിത ഓപ്പറേഷനെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.
നിയമനടപടികൾ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
#Cash #gold #ornaments #stolen #houses #Muscat #One #custody