Apr 20, 2025 12:05 PM

അബുദാബി: (gcc.truevisionnews.com) ഭിന്നശേഷിസൗഹൃദ രാജ്യമായ യുഎഇയിൽ കാഴ്ചപരിമിതർക്കായി പ്രത്യേക ബീച്ച് തുറന്നു. അബുദാബി കോർണിഷിൽ ഗേറ്റ് 3ന് സമീപം 1000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ബീച്ച് വികസിപ്പിച്ചത്. കാഴ്ചപരിമിതർക്കായി സംവരണം ചെയ്ത യുഎഇയിലെ പ്രഥമ ബീച്ചാണിത്.

എല്ലാ പ്രായത്തിലുമുള്ളവർക്കും ഉപയോഗിക്കാം. ബ്രെയിൽ ലിപി അടയാളങ്ങളും ഗൈഡഡ് പാതകളും അടങ്ങിയ ബീച്ച് കാഴ്ചപരിമിതർക്ക് പരസഹായം കൂടാതെ ബീച്ചിലെ സൗകര്യങ്ങൾ ആസ്വദിക്കാം.

നഗരമധ്യത്തിൽ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന സ്ഥലത്താണ് ബീച്ച് ഒരുക്കിയതെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷനുമായി സഹകരിച്ചാണ് പുതിയ സംരംഭം.

കാഴ്ചാവെല്ലുവിളി ഉള്ളവർക്കൊപ്പം ഒരു സഹായിക്കും പ്രവേശനം അനുവദിക്കും. കാഴ്ചപരിമിതരുടെ ആവശ്യങ്ങൾ നിറവേറ്റുംവിധം സുരക്ഷിതവും ആസ്വാദ്യകരവുമായാണ് ബീച്ച് ഒരുക്കിയിരിക്കുന്നത്.

പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2025 കമ്യൂണിറ്റി വർഷമായി പ്രഖ്യാപിച്ചതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പദ്ധതി. ലോകോത്തര സൗകര്യങ്ങളുടെ സജ്ജമാക്കിയ ബീച്ചിന് വേൾഡ് ഡിസെബിലിറ്റി യൂണിയന്റെ ഭിന്നശേഷി സൗഹൃദ ബീച്ച് എന്ന അംഗീകാരവും നേടിയിട്ടുണ്ട്.

#Disability #friendly #UAE #opens #beach #visually #impaired #people

Next TV

Top Stories