മലയാളി വിദ്യാർഥി ഒമാനിൽ മരിച്ചു

മലയാളി വിദ്യാർഥി ഒമാനിൽ മരിച്ചു
Jun 4, 2025 08:09 PM | By VIPIN P V

മസ്കത്ത്‌: (gcc.truevisionnews.com) മലയാളി വിദ്യാർഥി ഒമാനിൽ അന്തരിച്ചു. കോട്ടയം കങ്ങഴ വയലപ്പള്ളിൽ വീട്ടിൽ വി എം കുര്യാക്കോസ്‌, സിനോബി ഉലഹന്നാൻ ദമ്പതികളുടെ മകൻ ആൽവിൻ കുര്യാക്കോസ്‌ (19) ആണ്‌ മരിച്ചത്‌. മസ്കുലർ ഡിസ്ട്രോഫി എന്ന രോഗത്തിന്‌ ചികിത്സയിലായിരുന്നു. സീബിലായിരുന്നു താമസം. അലൻ കുര്യാക്കോസ്‌ സഹോദരനാണ്‌.

ഒമാനിലെ അറബ്‌ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ ബിരുദ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌) വിദ്യാർഥിയായിരുന്നു. പരിമിതികളിലും പഠനത്തിൽ ഏറെ മികവ്‌ പുലർത്തിയിരുന്ന ആൽവിന്റെ അകാലത്തിലുള്ള വിയോഗം പ്രിയപ്പെട്ടവർക്ക്‌ തീരാ നൊമ്പരമായി മാറി. കഴിഞ്ഞ നീറ്റ്‌ പരീക്ഷയിൽ മികച്ച റാങ്ക്‌ കരസ്ഥമാക്കി മെഡിക്കൽ പ്രവേശനവും ലഭിച്ചിരുന്നെങ്കിലും പരിചരണവും ചികിത്സയും ആവശ്യമായിരുന്നതിനാൽ ഒമാനിൽ തന്നെ തുടരുകായിരുന്നു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകും. സംസ്കാരം മാതൃ ഇടവകയായ കങ്ങഴ സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയിൽ നടത്തുമെന്ന്‌ ബന്ധുക്കൾ അറിയിച്ചു.

Malayali student dies Oman

Next TV

Related Stories
പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

Jun 6, 2025 12:43 PM

പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
സന്തോഷ വാർത്ത; സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകൾ, ടോൾ നിരക്കുകൾ ഒഴിവാക്കി

Jun 6, 2025 10:31 AM

സന്തോഷ വാർത്ത; സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകൾ, ടോൾ നിരക്കുകൾ ഒഴിവാക്കി

ഇന്ന് ബലിപെരുന്നാൾ, സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് വിവിധ...

Read More >>
വെ​ബ്സൈ​റ്റിലും മൊ​ബൈ​ൽ ആ​പ്പു​ക​ളിലും ഒ​ളി​ഞ്ഞു കി​ട​ക്കു​ന്ന തട്ടിപ്പ്; മുന്നറിയിപ്പ് നൽകി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

Jun 6, 2025 08:43 AM

വെ​ബ്സൈ​റ്റിലും മൊ​ബൈ​ൽ ആ​പ്പു​ക​ളിലും ഒ​ളി​ഞ്ഞു കി​ട​ക്കു​ന്ന തട്ടിപ്പ്; മുന്നറിയിപ്പ് നൽകി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

വെ​ബ്സൈ​റ്റു​ക​ളും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്റെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി...

Read More >>
ജിസാനിൽ മരിച്ച പ്രവാസിയുടെ  മൃതദേഹം നാട്ടിലേക്കയച്ചു

Jun 6, 2025 06:44 AM

ജിസാനിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്കയച്ചു

ജിസാനിൽ മരിച്ച പ്രവാസിയുടെ മൃതദേഹം...

Read More >>
ഷാർജയിൽ സർക്കാർ വകുപ്പുകളിൽ 400 പുതിയ ജോലി ഒഴിവുകൾ

Jun 5, 2025 10:54 PM

ഷാർജയിൽ സർക്കാർ വകുപ്പുകളിൽ 400 പുതിയ ജോലി ഒഴിവുകൾ

ഷാർജയിൽ സർക്കാർ വകുപ്പുകളിൽ 400 പുതിയ ജോലി...

Read More >>
Top Stories