ദുബൈ: (gcc.truevisionnews.com) വിവാഹം കഴിക്കുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ. ദുബൈയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുക.
ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ഫാമിലി പ്രോഗ്രാമിന്‍ററെ ആദ്യ ഘട്ടത്തിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം.
ദുബൈ ഗവൺമെന്‍റ് ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളത്തോട് കൂടിയ 10 ദിവസത്തെ അവധിയും സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് പ്രസവാവധിക്ക് ശേഷം ജോലിയില്‍ പ്രവേശിച്ച ശേഷമുള്ള എല്ലാ വെള്ളിയാഴ്ചകളിലും വിദൂര ജോലിക്കുള്ള അനുവാദവുമാണ് പുതിയ പ്രഖ്യാപനങ്ങള്‍.
പ്രസവാവധിക്ക് ശേഷമുള്ള ആദ്യത്തെ ഒരു വര്‍ഷത്തേക്കാണ് ഈ സൗകര്യം ലഭിക്കുക. സ്ഥിരത, ജീവിതമൂല്യം ഉയര്‍ത്തുക, സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ പിന്തുണകള്‍ നല്‍കി വര്‍ക്ക്-ലൈഫ് ബാലന്‍സ് എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
എമിറാത്തി കുടുംബങ്ങളുടെ ശാക്തീകരണവും, സ്ഥിരതയും വളര്‍ച്ചയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ പത്നി ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമ അല്‍ മക്തൂം ആണ് പദ്ധതിക്ക് തുടക്കമിട്ടത്.
ഇതിന് പുറമെ ദുബൈ വെഡ്ഡിങ്സ് പ്രോഗ്രാമിന്‍റെ ഗുണഭോക്താക്കള്‍ക്ക് ഭവന വായ്പയുടെ പ്രതിമാസ പ്രീമിയം 3,333 ദിര്‍ഹം ആക്കിയിട്ടുണ്ട്. ഇവരുടെ മാസവരുമാനം 30,000 ദിര്‍ഹത്തില്‍ കവിയരുതെന്ന നിബന്ധനയുണ്ട്.
#Dubai #announces #new #benefits #those #getting #married.