മസ്‌കത്ത് : (gcc.truevisionnews.com) ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തില്‍ അറ്റകുറ്റ പണിക്കിടെ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.
സിവില്‍ ഡിഫന്‍സും ആംബുലൻസ് വിഭാഗവും സ്ഥലത്തെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
കെട്ടിടത്തിന്റെ തകര്‍ന്ന ഭാഗം നീക്കം ചെയ്താണ് പുറത്തെടുത്തത്. സാരമായി പരുക്കേറ്റയാള്‍ക്ക് സംഭവസ്ഥലത്ത് തന്നെ അടിയന്തര വൈദ്യസഹായം നല്‍കുകയും ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
അതേസമയം പരുക്കേേറ്റയാളുടെ വിവരങ്ങൾ ലഭ്യമല്ല.
#One #person #injured #after #building #collapses #Ibri