ഷാർജ : (gcc.truevisionnews.com) ഷാർജയിലെ കൽബ നഗരത്തിൽ പെയ്ഡ് പാർക്കിങ് സംവിധാനം ഏപ്പെടുത്തി കൽബ മുനിസിപ്പാലിറ്റി.
ഫെബ്രുവരി 1 മുതൽ ആഴ്ചയിൽ ആറ് ദിവസവും പാർക്കിങ്ങിന് പണം നൽകണം.
ശനി മുതൽ വ്യാഴം വരെയാണ് നഗരത്തിൽ പെയ്ഡ് പാർക്കിങ്. വെള്ളിയാഴ്ചകളിൽ പാർക്കിങ് സൗജന്യമായി തുടരും.
ആഴ്ചയിലുടനീളം ഫീസ് ബാധകമാകുന്ന മേഖലകളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും പെയ്ഡ് പാർക്കിങ് സംവിധാനമായിരിക്കും.
നീല വരകളിട്ട് വേർതിരിച്ച പാർക്കിങ്ങിൽ രാവിലെ 8 മുതൽ രാത്രി 10 വരെ പണം നൽകണം.
#Sharjah #paidparking #city #since #February