#visaviolation | തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ലം​ഘ​നം; 2024ൽ 6,925 പേ​രെ നാ​ടു​ക​ട​ത്തി

#visaviolation | തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ലം​ഘ​നം; 2024ൽ 6,925 പേ​രെ നാ​ടു​ക​ട​ത്തി
Jan 1, 2025 07:45 PM | By Jain Rosviya

മ​നാ​മ: (gcc.truevisionnews.com) തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മം ലം​ഘി​ച്ച​വ​രെ​യും രേ​ഖ​ക​ളി​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ളെ​യും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഈ ​വ​ർ​ഷം ഇ​തു​വ​രെ ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) ന​ട​ത്തി​യ​ത് 56,412 പ​രി​ശോ​ധ​ന​ക​ൾ.

പ​രി​ശോ​ധ​ന​ക​ളെ​ത്തു​ട​ർ​ന്ന് 6,925 പേ​രെ നാ​ടു​ക​ട​ത്തി. ഡി​സം​ബ​ർ 22 മു​ത​ൽ 28 വ​രെ 817 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ 154 പേ​രെ നാ​ടു​ക​ട​ത്തി.

14 സം​യു​ക്ത കാ​മ്പ​യി​നു​ക​ൾ ന​ട​ത്തു​ക​യും 43 നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. സം​യു​ക്ത പ്ര​ചാ​ര​ണ​ങ്ങ​ൾ കൂ​ടു​ത​ലും കേ​ന്ദ്രീ​ക​രി​ച്ച​ത് കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് (10).

സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ടും മു​ഹ​റ​ഖ്, നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റു​ക​ൾ ഒ​ന്ന് വീ​ത​വും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി

ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, താ​മ​സ​കാ​ര്യ​ങ്ങ​ൾ, അ​ത​ത് ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ്, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രൈം ​ഡി​റ്റ​ക്ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് എ​വി​ഡ​ൻ​സ്, ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് വെ​ർ​ഡി​ക്റ്റ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്, ആ​ൾ​ട്ട​ർ​നേ​റ്റി​വ് സെ​ൻ​സി​ങ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​ത്.

വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, മു​നി​സി​പ്പാ​ലി​റ്റി​സ് അ​ഫ​യേ​ഴ്സ് ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച​ർ മ​ന്ത്രാ​ല​യം, സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.

തൊ​ഴി​ൽ വി​പ​ണി​യു​ടെ സ്ഥി​ര​ത​യെ​യും മ​ത്സ​ര​ക്ഷ​മ​ത​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തോ രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക സു​ര​ക്ഷ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തോ ആ​യ നി​യ​മ ലം​ഘ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന​താ​ണ് നി​ല​പാ​ട്.

ടൂ​റി​സ്റ്റ് വി​സ​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നും ടൂ​റി​സ്റ്റ് വി​സ​യി​ലെ​ത്തി തൊ​ഴി​ൽ തേ​ടു​ന്ന​ത് ത​ട​യാ​നു​മാ​യി രാ​ജ്യം ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തൊ​ഴി​ലു​ട​മ​ക​ൾ ന​ൽ​കു​ന്ന ശ​രി​യാ​യ പെ​ർ​മി​റ്റു​ക​ളി​ല്ലാ​തെ ജോ​ലി​ക്കാ​യി എ​ത്തു​ന്ന​വ​രെ പി​ടി​കൂ​ടു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്. സ്വ​ദേ​ശി​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​നും തൊ​ഴി​ലി​ല്ലാ​യ്മ കു​റ​യ്ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​ന​ട​പ​ടി​ക​ൾ.





#Violation #work #residence #visa #rules #2024 #6,925 #people #deported

Next TV

Related Stories
സൗദിയിൽ വിദ്യാർഥിനികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: നാല് മരണം

Oct 27, 2025 12:31 PM

സൗദിയിൽ വിദ്യാർഥിനികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: നാല് മരണം

സൗദി അറേബ്യയിൽ ബിഷ-ഖാമീസ് മുഷൈത്ത് റോഡിലുണ്ടായ വാഹനാപകടത്തിൽ നാല് വിദ്യാർഥിനികൾ മരിച്ചു ....

Read More >>
പ്രവാസികൾക്ക് സന്തോഷ വാർത്ത; വിസ നിരക്കുകള്‍ കുറയും, വമ്പൻ പ്രഖ്യാപനവുമായി ഒമാൻ

Oct 27, 2025 10:57 AM

പ്രവാസികൾക്ക് സന്തോഷ വാർത്ത; വിസ നിരക്കുകള്‍ കുറയും, വമ്പൻ പ്രഖ്യാപനവുമായി ഒമാൻ

വിസ നിരക്കുകള്‍ കുറയും, വമ്പൻ പ്രഖ്യാപനവുമായി ഒമാൻ...

Read More >>
റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Oct 25, 2025 04:00 PM

റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി സൗദിയിൽ മരിച്ചു

റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി സൗദിയിൽ...

Read More >>
സലാലയില്‍ 'പ്രവാസോത്സവം 2025' ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Oct 25, 2025 12:38 PM

സലാലയില്‍ 'പ്രവാസോത്സവം 2025' ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിങ് സലാലയില്‍ സംഘടിപ്പിക്കുന്ന 'പ്രവാസോത്സവം 2025' ഇന്ന് നടക്കും....

Read More >>
ദീര്‍ഘകാലം പ്രവാസിയായിരുന്ന പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

Oct 25, 2025 11:02 AM

ദീര്‍ഘകാലം പ്രവാസിയായിരുന്ന പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

ഒമാനില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന കാസര്‍കോട് സ്വദേശി നാട്ടില്‍...

Read More >>
കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന, നിയമലംഘനം നടത്തിയ 23 പ്രവാസികളെ നാടുകടത്തും

Oct 24, 2025 04:31 PM

കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന, നിയമലംഘനം നടത്തിയ 23 പ്രവാസികളെ നാടുകടത്തും

കുവൈത്തിൽ സുരക്ഷാ പരിശോധനക്കിടെ നിയമലംഘനം നടത്തിയ 23 പ്രവാസികളെ...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall