#Hamadmedicalcorporationdoha | ശൈത്യകാലം ജാഗ്രതപാലിക്കാം; 999 സേവ് ചെയ്യൂ, അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാം -എച്ച്എംസി

#Hamadmedicalcorporationdoha | ശൈത്യകാലം ജാഗ്രതപാലിക്കാം; 999 സേവ് ചെയ്യൂ, അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാം -എച്ച്എംസി
Dec 3, 2024 12:57 PM | By akhilap

ദോഹ: (gcc.truevisionnews.com) ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണ്ട കാലമാണ് ശൈത്യകാലം.അതിനായി ജാഗ്രത നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി).

ജീവന് ഭീഷണിയുണ്ടാക്കുന്ന അടിയന്തര മെഡിക്കൽ ഘട്ടങ്ങളിൽ 999 എന്ന നമ്പറിൽ വിളിച്ച് ആംബുലൻസിന്റെ സേവനം തേടാൻ മറക്കേണ്ടെന്നും അടിയന്തര ഘട്ടങ്ങളിൽ മാത്രമേ ആംബുലൻസ് സേവനം തേടാവൂ എന്നുള്ള നിർദേശങ്ങളാണ് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) മുന്നോട്ട് വച്ചത്.

മാത്രമല്ല, ഏതൊക്കെ അടിയന്തര ഘട്ടങ്ങളിലാണ് ആംബുലൻസിന്റെ സേവനം തേടേണ്ടത് എന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് എച്ച്എംസി എമർജൻസി ഹെൽത്ത് രെയർ കോ–ഓർഡിനേഷൻ അസി.എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ലസീസ് അൽയാഫെ ചൂണ്ടിക്കാട്ടി.

ശൈത്യകാലത്താണ് പകർച്ചപനി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടുന്നത് എന്നതിനാൽ ആരോഗ്യ മേഖലയ്ക്ക് തിരക്കേറിയ സമയമാണിത്. കഴിഞ്ഞ വർഷം ആംബുലൻസ് സേവനത്തിനായി 999 നമ്പറിൽ സഹായം തേടിയെത്തിയത് 2,95,000 ഫോൺ കോളുകളാണ്. ഈ വർഷം ജനുവരി മുതൽ ഒക്ടോബറിൽ വരെ 3,31,190 കോളുകളാണ് എത്തിയത്.

അതേസമയം നിസാരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ആംബുലൻസ് സേവനം തേടരുതെന്നും അധികൃതർ ഓർമപ്പെടുത്തി. ആരോഗ്യത്തിനും ജീവനും ഭീഷണിയുണ്ടാക്കുന്ന അടിയന്തര ഘട്ടങ്ങളിൽ മാത്രമേ ആംബുലൻസ് സേവനം തേടാവൂ. ജീവന് ഭീഷണിയല്ലാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് അടുത്തുള്ള ഹെൽത്ത് സെന്ററിൽ ചികിത്സ തേടണം.

സ്ട്രോക്ക്, ഹൃദയാഘാതം, വാഹനാപകടം, ഗുരുതരമായ അലർജി, നെഞ്ചുവേദന, അബോധാവസ്ഥയിലാകുക, പെട്ടെന്നുണ്ടാകുന്ന തീവ്രമായ രോഗം എന്നീ സാഹചര്യങ്ങളിലാണ് ആംബുലൻസ് സേവനം തേടേണ്ടതെന്നും അദ്ദേഹം വിശദമാക്കി.

ആംബുലൻസിലെ പാരാമെഡിക്കൽ സംഘം അടിയന്തര സാഹചര്യത്തിലുള്ള രോഗികളുടെ അടുത്ത് അതിവേഗമെത്തി പ്രാഥമിക ശുശ്രൂഷ നൽകി ഉടൻ തന്നെ ആശുപത്രികളിൽ എത്തിക്കുകയാണ് പതിവ്.

ഇക്കാര്യത്തിൽ കമ്യൂണിറ്റികളുടെ പിന്തുണ ലഭിക്കാറുണ്ടെന്ന് എച്ച്എംസി ആംബുലൻസ് സർവീസ് അസി.എക്സിക്യൂട്ടീവ് ഡയറക്ടർ അലി ദാർവിഷ് പറഞ്ഞു.










#Winter #cautious #Save #999number #seek #ambulance #service #case #emergency #HMC

Next TV

Related Stories
 ഹൃദയാഘാതം: കോഴിക്കോട്​ സ്വദേശി റിയാദിൽ അന്തരിച്ചു

Nov 27, 2025 04:27 PM

ഹൃദയാഘാതം: കോഴിക്കോട്​ സ്വദേശി റിയാദിൽ അന്തരിച്ചു

ഹൃദയാഘാതം: കോഴിക്കോട്​ സ്വദേശി റിയാദിൽ അന്തരിച്ചു...

Read More >>
നിക്ഷേപ വഞ്ചന: ജാഗ്രതാനിർദേശവുമായി ദുബായ് പൊലീസ്

Nov 27, 2025 04:05 PM

നിക്ഷേപ വഞ്ചന: ജാഗ്രതാനിർദേശവുമായി ദുബായ് പൊലീസ്

വ്യാജ നിക്ഷേപ സ്ഥാപനങ്ങൾക്കെതിരെ ജാഗ്രതാനിർദേശവുമായി ദുബായ്...

Read More >>
സൗദി ജുബൈലില്‍ മത്സ്യബന്ധനബോട്ട് പൈപ്പ് ലൈനിൽ ഇടിച്ച് അപകടം; പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു

Nov 27, 2025 10:39 AM

സൗദി ജുബൈലില്‍ മത്സ്യബന്ധനബോട്ട് പൈപ്പ് ലൈനിൽ ഇടിച്ച് അപകടം; പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു

സൗദി ജുബൈലില്‍ മത്സ്യബന്ധനബോട്ട് പൈപ്പ് ലൈനിൽ ഇടിച്ച് അപകടം, പ്രവാസി ഇന്ത്യക്കാരന്‍...

Read More >>
സൗദി ജുബൈലില്‍ അസുഖ ബാധയെ തുടർന്ന് മലയാളി മരിച്ചു

Nov 26, 2025 05:12 PM

സൗദി ജുബൈലില്‍ അസുഖ ബാധയെ തുടർന്ന് മലയാളി മരിച്ചു

സൗദി ജുബൈലില്‍ അസുഖ ബാധയെ തുടർന്ന് മലയാളി...

Read More >>
ദുബായ് മണ്ണിൽ മലയാളിക്ക് ഭാഗ്യം; യുഎഇ ലോട്ടറിയിൽ ലക്കീ ചാൻസ് വിഭാഗത്തിൽ ഒരു ലക്ഷം ദിർഹം സമ്മാനം

Nov 26, 2025 05:03 PM

ദുബായ് മണ്ണിൽ മലയാളിക്ക് ഭാഗ്യം; യുഎഇ ലോട്ടറിയിൽ ലക്കീ ചാൻസ് വിഭാഗത്തിൽ ഒരു ലക്ഷം ദിർഹം സമ്മാനം

യുഎഇ ലോട്ടറിയിൽ ലക്കീ ചാൻസ് വിഭാഗത്തിൽ ഒരു ലക്ഷം ദിർഹം സമ്മാനം മലയാളിക്ക്...

Read More >>
Top Stories










News Roundup