#MinistryofAwqaf | ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച മൂന്ന് ഉംറ സർവീസ് സ്ഥാപങ്ങൾ പൂട്ടിച്ച് ഔഖാഫ് മന്ത്രാലയം

#MinistryofAwqaf | ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച മൂന്ന് ഉംറ സർവീസ് സ്ഥാപങ്ങൾ പൂട്ടിച്ച് ഔഖാഫ് മന്ത്രാലയം
Sep 11, 2024 09:35 PM | By Jain Rosviya

ദോഹ:(gcc.truevisionnews.com)ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച മൂന്ന് ഉംറ സർവീസ് സ്ഥാപങ്ങൾ പൂട്ടിച്ച് ഖത്തർ എൻഡോവ്‌മെൻ്റ് ആൻഡ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയം(ഔഖാഫ്).

പ്രവർത്തിക്കാനുള്ള ലൈസൻസ് ഇല്ലാതെ ഉംറ സേവനങ്ങൾ വാഗ്ദാനം ചെയ്തതിനാണ് പിഴ ഉൾപ്പെടെ നടപടി സ്വീകരിച്ചത്.

ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ ജുഡീഷ്യൽ പൊലീസ് ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയത്.

സ്ഥപങ്ങൾക്കെതിരെ കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കേസ് കൈമാറി. ഉംറ സേവനങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന എല്ലാ ഓഫീസുകളും ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഹജ്ജ്, ഉംറ കാര്യ വകുപ്പിൽ നിന്ന് ഉംറ യാത്രകൾ സംഘടിപ്പിക്കുന്നതിനുള്ള ലൈസൻസ് നേടണമെന്ന് മന്ത്രാലയം അറിയിച്ചു.

ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ ജുഡീഷ്യൽ പൊലീസ് ഇൻസ്‌പെക്ടർമാർ ഇടയ്‌ക്കിടെ ഉംറ ഓഫീസുകളിൽ ബിസിനസ് ലൈസൻസ് നേടിയിട്ടുണ്ടെന്നും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താനും പരിശോധനകൾ നടത്തുന്നുണ്ട്.

നിയമം ലംഘിക്കുന്ന സ്ഥാപങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഔഖാഫ് അറിയിച്ചു

#Ministry #Auqaf #closed #three #Umrah #service #establishments #that #operating #without #license

Next TV

Related Stories
നടപടി തുടരുന്നു.....! സൗദിയിൽ ലൈസൻസില്ലാതെ ടാക്സി സർവിസ്; ഒരാഴ്ച്ചക്കുള്ളിൽ 1,383 ഡ്രൈവർമാർ അറസ്​റ്റിൽ

Nov 18, 2025 12:25 PM

നടപടി തുടരുന്നു.....! സൗദിയിൽ ലൈസൻസില്ലാതെ ടാക്സി സർവിസ്; ഒരാഴ്ച്ചക്കുള്ളിൽ 1,383 ഡ്രൈവർമാർ അറസ്​റ്റിൽ

ലൈസൻസില്ലാതെ ടാക്സി സർവിസ്,,383 പേർ പിടിയിലായി,സൗദി പൊതുഗതാഗത...

Read More >>
സൗദി ബസ് അപകടം; മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

Nov 18, 2025 07:02 AM

സൗദി ബസ് അപകടം; മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

സൗദി ബസ് അപകടം , മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ...

Read More >>
Top Stories










News Roundup