#rain | സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലിനും മഴക്കും സാധ്യത

#rain | സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലിനും മഴക്കും സാധ്യത
Sep 10, 2024 07:07 PM | By VIPIN P V

യാംബു: (gcc.truevisionnews.com) ചൊവ്വാഴ്‌ച മുതൽ വെള്ളിയാഴ്ച വരെ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട്​ കൂടിയ വ്യാപക മഴക്ക്​ സാധ്യതയെന്ന് സൗദി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

10 പ്രവിശ്യകളിലാണ്​ പ്രധാനമായും നല്ല മഴക്ക്​ സാധ്യത. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്​.

ചില പ്രദേശങ്ങളിൽ നിലവിൽ ഇടിമിന്നലും നേരിയതോ സാമാന്യം ശക്തമായതോ ആയ മഴയും തുടരുന്നുണ്ട്. ജിസാൻ, അസീർ, അൽ ബാഹ എന്നീ പ്രവിശ്യകളിൽ പൊടിക്കാറ്റും ശക്തമായ മഴയുമുണ്ടായിട്ടുണ്ട്​.

വരും ദിവസങ്ങളിലും ഈ ഭാഗങ്ങളിൽ മഴ തുടരാനാണ്​ സാധ്യത. മക്ക പ്രവിശ്യയിലെ തെക്കൻ ഭാഗങ്ങളിലും പൊടിക്കാറ്റും മഴയും കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായിരുന്നു.

വിവിധ സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും അറിയിക്കുന്ന കാലാവസ്ഥ മാറ്റങ്ങൾ ശ്രദ്ധിക്കുകയും സിവിൽ ഡിഫൻസ് നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ പ്രദേശവാസികളെ ഓർമപ്പെടുത്തി.

മദീന, ഹാഇൽ, അൽ ഖസീം, റിയാദ്​ പ്രവിശ്യയുടെ വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക്​ സാധ്യതയുണ്ട്.

മക്ക, ത്വാഇഫ്, മെയ്‌സാൻ, അദം, അൽ അർദിയാത്ത്, അൽ കാമിൽ, അൽ ജമൂം, അൽ ലെയ്ത്ത്, ഖുൻഫുദ തുടങ്ങിയ പ്രദേശങ്ങളിലും പരക്കെ മഴ പ്രതീക്ഷിക്കുന്നുണ്ട്​.

ഖുർമ, തരാബ, റാനിയ, അൽ മുവൈഹ്, അഫീഫ്, അൽ ദവാദ്മി, അൽ ഖുവയ്യ, അഫ്‌ലാജ്, സുലയിൽ, വാദി അൽ ദവാസിർ തുടങ്ങിയ ഇടങ്ങളിൽ പൊടിക്കാറ്റും നേരിയതോ ശക്തമോ ആയ മഴയും കേന്ദ്രം പ്രവചിച്ചു.

സജീവമായ കാറ്റിനൊപ്പം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് കേന്ദ്രം വിശദീകരിച്ചു. ഇതേ സാഹചര്യത്തിൽ വെള്ളിയാഴ്ച വരെ രാജ്യത്തി​െൻറ പല ഭാഗങ്ങളിലും ഇടിമിന്നൽ തുടരുമെന്നും മുന്നറിയിപ്പുണ്ട്​.

പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമൊഴുക്ക് ഉണ്ടാകുമ്പോൾ അവയിലൂടെ സഞ്ചാരം നടത്തുന്നതും നീന്താൻ ശ്രമിക്കുന്നതും ഒഴിവാക്കണം.

കാലാവസ്ഥാ മുന്നറിയിപ്പുകൾ പൂർണമായും പാലിക്കാനും രാജ്യത്തെ എല്ലാ താമസക്കാരോടും ബന്ധപ്പെട്ടവർ നിർദേശിച്ചു.

#Chance #thunder #rain #different #parts #SaudiArabia

Next TV

Related Stories
പ്രവാസി മലയാളി ഫ്ലാറ്റിൽ കുഴഞ്ഞ് വീണ് മരിച്ചു

Jan 11, 2026 11:40 AM

പ്രവാസി മലയാളി ഫ്ലാറ്റിൽ കുഴഞ്ഞ് വീണ് മരിച്ചു

പ്രവാസി മലയാളി ഫ്ലാറ്റിൽ കുഴഞ്ഞ് വീണ്...

Read More >>
ഒമാനിൽ മലയാളി യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

Jan 10, 2026 04:07 PM

ഒമാനിൽ മലയാളി യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

ഒമാനിൽ മലയാളി യുവാവ് ജോലിക്കിടെ ഷോക്കേറ്റ്...

Read More >>
യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴ, കാലാവസ്ഥ അറിയിപ്പ് നൽകി അധികൃതർ

Jan 10, 2026 03:11 PM

യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴ, കാലാവസ്ഥ അറിയിപ്പ് നൽകി അധികൃതർ

യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴ, കാലാവസ്ഥ അറിയിപ്പ് നൽകി...

Read More >>
ഹൃദയാഘാതത്തെതുടർന്ന് മലയാളി ഡ്രൈവർ ജിദ്ദയിൽ അന്തരിച്ചു

Jan 10, 2026 02:57 PM

ഹൃദയാഘാതത്തെതുടർന്ന് മലയാളി ഡ്രൈവർ ജിദ്ദയിൽ അന്തരിച്ചു

ഹൃദയാഘാതത്തെതുടർന്ന് മലയാളി ഡ്രൈവർ ജിദ്ദയിൽ അന്തരിച്ചു ...

Read More >>
കുവൈത്തിലെ സെവൻത് റിംഗ് റോഡിൽ വാഹനാപകടം: ഒരു സ്ത്രീക്കും കുട്ടിക്കും ദാരുണാന്ത്യം

Jan 10, 2026 12:36 PM

കുവൈത്തിലെ സെവൻത് റിംഗ് റോഡിൽ വാഹനാപകടം: ഒരു സ്ത്രീക്കും കുട്ടിക്കും ദാരുണാന്ത്യം

കുവൈത്തിലെ സെവൻത് റിംഗ് റോഡിൽ വാഹനാപകടം, ഒരു സ്ത്രീക്കും കുട്ടിക്കും...

Read More >>
ചതിക്കുഴികൾക്കെതിരെ, ഓൺലൈൻ ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും വ്യാപകം; ജാഗ്രത വേണമെന്ന് യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി

Jan 10, 2026 11:19 AM

ചതിക്കുഴികൾക്കെതിരെ, ഓൺലൈൻ ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും വ്യാപകം; ജാഗ്രത വേണമെന്ന് യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി

ഓൺലൈൻ ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും വ്യാപകം, ജാഗ്രത വേണമെന്ന് യുഎഇ സ്റ്റേറ്റ്...

Read More >>
Top Stories










News Roundup