#qataruniversity | 5600 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല

#qataruniversity | 5600 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല
Aug 8, 2024 10:53 AM | By Jain Rosviya

ദോ​ഹ: (gcc.truevisionnews.com)ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഫാ​ൾ 2024 സെ​മ​സ്റ്റ​റി​ലേ​ക്ക് 5600 വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നം നേ​ടി​യ​താ​യി സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.

പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ 71 ശ​ത​മാ​ന​വും ഖ​ത്ത​രി​ക​ളാ​ണ്.

പു​തി​യ അ​ഡ്മി​ഷ​ൻ, മ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ, ര​ണ്ടാം ബാ​ച്ചി​ലേ​ഴ്‌​സ് ഡി​ഗ്രി അ​പേ​ക്ഷ​ക​ർ, സ​ന്ദ​ർ​ശ​ക വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ ഇ​ത്ത​വ​ണ പ്ര​വേ​ശ​നം നേ​ടി​യ​താ​യി സ്റ്റു​ഡ​ന്റ് അ​ഫേ​ഴ്‌​സ് വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​മു​ഹ​മ്മ​ദ് ദി​യാ​ബ് പ​റ​ഞ്ഞു.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഓ​രോ കോ​ള​ജി​ന്റെ​യും ശേ​ഷി​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്ര​വേ​ശ​ന മാ​ന​ദ​ണ്ഡം. സെ​മ​സ്റ്റ​ർ ക്ലാ​സു​ക​ൾ ആ​ഗ​സ്റ്റ് 25ന് ​ആ​രം​ഭി​ക്കും.

ഫാ​ൾ സെ​മ​സ്റ്റ​റി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​ർ​ക്ക് സ്പ്രിം​ഗ് 2025 സെ​മ​സ്റ്റ​റി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​മെ​ന്നും, ഓ​രോ കോ​ള​ജി​ന്റെ​യും ശേ​ഷി​യും അ​പേ​ക്ഷ​ക​ർ​ക്കി​ട​യി​ലെ പ്ര​ക​ട​ന​വും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്ര​വേ​ശ​നം ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ഡോ. ​ദി​യാ​ബ് പ​റ​ഞ്ഞു.

പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ ആ​ഗ​സ്റ്റ് 18 ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ഒ​ൺ​ലൈ​ൻ ഓ​റി​യ​ന്റേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്ക​ണം.

പു​തി​യ വി​ദ്യാ​ർ​ഥി​ക​ളെ സ​ർ​വ​ക​ലാ​ശാ​ലാ അ​ന്ത​രീ​ക്ഷം, വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​യ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും, സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​വ​രു​ടെ അ​ക്കാ​ദ​മി​ക് യാ​ത്ര​യി​ൽ വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ടു​ന്ന സേ​വ​ന​ങ്ങ​ൾ എ​ന്നി​വ പ്രോ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

#qatar #university #admits #5600 #student

Next TV

Related Stories
കുവൈത്തിൽ 18 വയസ്സ് തികയുന്നവർക്ക് സൈനിക സേവനം നിർബന്ധം; പുതിയ ഭേദഗതികൾ പുറത്തിറക്കി

Feb 24, 2026 01:35 PM

കുവൈത്തിൽ 18 വയസ്സ് തികയുന്നവർക്ക് സൈനിക സേവനം നിർബന്ധം; പുതിയ ഭേദഗതികൾ പുറത്തിറക്കി

കുവൈത്തിൽ 18 വയസ്സ് തികയുന്നവർക്ക് സൈനിക സേവനം നിർബന്ധം, പുതിയ ഭേദഗതികൾ...

Read More >>
വിശ്വാസി സഹസ്രങ്ങളാൽ; റമസാനിലെ ആദ്യ വെള്ളിയാഴ്ചയിൽ പ്രാർഥനാ നിർഭരമായി ഇരുഹറമുകൾ

Feb 21, 2026 08:45 AM

വിശ്വാസി സഹസ്രങ്ങളാൽ; റമസാനിലെ ആദ്യ വെള്ളിയാഴ്ചയിൽ പ്രാർഥനാ നിർഭരമായി ഇരുഹറമുകൾ

റമസാനിലെ ആദ്യ വെള്ളിയാഴ്ചയിൽ പ്രാർഥനാ നിർഭരമായി...

Read More >>
'പള്ളികൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യണം'; ഇസ്ലാമിക കാര്യ മന്ത്രാലയം

Feb 20, 2026 04:43 PM

'പള്ളികൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യണം'; ഇസ്ലാമിക കാര്യ മന്ത്രാലയം

പള്ളികൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യണം, ഇസ്ലാമിക കാര്യ...

Read More >>
നോമ്പുതുറയ്ക്കായി പരക്കെ ഓട്ടം വേണ്ട; റോഡിൽ സംയനവും ക്ഷമയും പാലിക്കണമെന്ന് ഷാർജ പൊലീസിന്റെ കർശന നിർദേശം

Feb 19, 2026 02:49 PM

നോമ്പുതുറയ്ക്കായി പരക്കെ ഓട്ടം വേണ്ട; റോഡിൽ സംയനവും ക്ഷമയും പാലിക്കണമെന്ന് ഷാർജ പൊലീസിന്റെ കർശന നിർദേശം

റമസാനിൽ റോഡിൽ സംയനവും ക്ഷമയും പാലിക്കണമെന്ന് ഷാർജ പൊലീസിന്റെ കർശന...

Read More >>
വ്രത പുണ്യനിറവിൽ: റമസാനിലേക്ക് പ്രാർഥനാപൂർവം ഗൾഫ്, ജോലി സമയത്തിൽ രണ്ട് മണിക്കൂർ ഇളവ് പ്രാബല്യത്തിൽ

Feb 18, 2026 11:28 AM

വ്രത പുണ്യനിറവിൽ: റമസാനിലേക്ക് പ്രാർഥനാപൂർവം ഗൾഫ്, ജോലി സമയത്തിൽ രണ്ട് മണിക്കൂർ ഇളവ് പ്രാബല്യത്തിൽ

റമസാനിലേക്ക് പ്രാർഥനാപൂർവം ഗൾഫ്, ജോലി സമയത്തിൽ രണ്ട് മണിക്കൂർ ഇളവ്...

Read More >>
Top Stories

News from Regional Network