---
title: "#accident | ദമ്മാം-ജുബൈൽ ഹൈവേയിൽ കാർ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളി മരിച്ചു"
english_title: "#thrissur #native #died #after #his #car #hit #divider #dammam #jubail #highway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/221756/thrissur-native-died-after-his-car-hit-divider-dammam-jubail-highway"
published_at: "2024-07-21T14:13:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/669cca67dc21e_gcc.jpg"
keywords: []
---

# #accident | ദമ്മാം-ജുബൈൽ ഹൈവേയിൽ കാർ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **അൽഖോബാർ: **ദമ്മാം-ജുബൈൽ റോഡിൽ ചെക്ക് പോയിന്‍റിന് സമീപം ഡിവൈഡറിലേക്ക്​ കാർ ഇടിച്ചുകയറി മലയാളി മരിച്ചു.

## Article Content

**അൽഖോബാർ: **ദമ്മാം-ജുബൈൽ റോഡിൽ ചെക്ക് പോയിന്‍റിന് സമീപം ഡിവൈഡറിലേക്ക്​ കാർ ഇടിച്ചുകയറി മലയാളി മരിച്ചു.

സൗദി കിഴക്കൻ പ്രവിശ്യയിലെ നീയോ ഇൻഡസ്ട്രീസ് കമ്പനിയുടെ ജനറൽ മാനേജരും തൃശൂർ ടൗൺ പൂങ്കുന്നം സ്വദേശിയുമായ മനോജ് മേനോൻ (44) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം.

സുഹൃത്ത് സുരേഷുമൊന്നിച്ച് ദമ്മാമിൽ പോയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയിരുന്ന ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/221756/thrissur-native-died-after-his-car-hit-divider-dammam-jubail-highway)