#kuwaitaccident | കുവൈത്തിലെ വാഹനാപകടം; കൂടുതൽ വിവരങ്ങൾ പുറത്ത്, രണ്ട് മലയാളികൾക്ക് ഗുരുതര പരുക്ക്

#kuwaitaccident | കുവൈത്തിലെ വാഹനാപകടം; കൂടുതൽ വിവരങ്ങൾ പുറത്ത്, രണ്ട് മലയാളികൾക്ക്  ഗുരുതര പരുക്ക്
Jul 9, 2024 04:10 PM | By Athira V

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് . അപകടത്തിൽ ഏഴ് ഇന്ത്യക്കാർ മരിച്ചു. രണ്ടു മലയാളികളുൾപ്പെടെ മൂന്നു പേർക്കു ഗുരുതര പരുക്കേറ്റിട്ടുണ്ട്.

ബിനു മനോഹരൻ, സുരേന്ദ്രൻ എന്നീ മലയാളികള്‍ക്കാണു പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ അഞ്ചിന് ഫിൻദാസിലെ സെവൻത് റിങ് റോ‍ഡിലായിരുന്നു അപകടം.

നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്ന സ്വകാര്യ കമ്പനിയിലെ ജോലിക്കാർ സഞ്ചരിച്ച മിനിബസിൽ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു.

തുടർന്ന് മിനി ബസ് അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക് എതിർവശത്തെ യു ടേൺ പാലത്തിന്റെ കൈവരിയിലിടിച്ചു തകർന്നു. 10 പേരായിരുന്നു മിനി ബസിലുണ്ടായിരുന്നത്.

ആറുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണു മരിച്ചത്. പൂർണമായും തകർന്ന മിനിബസ് പൊളിച്ചാണ് ഉടൻ സ്ഥലത്തെത്തിയ എമർജൻസി റെസ്പോണ്ട് ടീം മരിച്ചവരെയും പരുക്കേറ്റവരെയും പുറത്തെടുത്തത്.

ഉത്തരേന്ത്യക്കാരാണു മരിച്ച ഇന്ത്യക്കാരെന്നാണു പ്രാഥമിക നിഗമനം. ബംഗ്ലാദേശികളാണു മരിച്ച മറ്റു 2 പേർ. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

#Car #accident #Kuwait #More #information #out #two #Malayalis #are #seriously #injured

Next TV

Related Stories
ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ മരിച്ചു

Dec 2, 2025 05:25 PM

ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ മരിച്ചു

ഹൃദയാഘാതം,പ്രവാസി മലയാളി റിയാദിൽ...

Read More >>
ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക്

Dec 2, 2025 02:44 PM

ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക്

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം, കുവൈറ്റ് സെന്‍ട്രല്‍...

Read More >>
നറുക്കെടുപ്പിൽ സമ്മാനമടിച്ചോ? തട്ടിപ്പുകാരുടെ പുതിയ തന്ത്രം ഇങ്ങനെ; മുന്നറിയിപ്പുമായി ബഹ്റൈൻ പൊലീസ്

Dec 2, 2025 12:55 PM

നറുക്കെടുപ്പിൽ സമ്മാനമടിച്ചോ? തട്ടിപ്പുകാരുടെ പുതിയ തന്ത്രം ഇങ്ങനെ; മുന്നറിയിപ്പുമായി ബഹ്റൈൻ പൊലീസ്

സമ്മാനം ലഭിച്ചെന്ന് വ്യജേന തട്ടിപ്പുകാർ, മുന്നറിയിപ്പുമായി ബഹ്റൈൻ...

Read More >>
ഉംറ നിർവഹിക്കുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

Dec 2, 2025 12:48 PM

ഉംറ നിർവഹിക്കുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

ഉംറ നിർവഹിക്കുന്നതിനിടെ മലയാളി കുഴഞ്ഞുവീണ്...

Read More >>
Top Stories

News Roundup

Entertainment News