https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

#stabbed | പ്രവാസി മലയാളി സൗദിയില്‍ കുത്തേറ്റു മരിച്ചു

#stabbed  | പ്രവാസി മലയാളി   സൗദിയില്‍ കുത്തേറ്റു മരിച്ചു
2023-12-06T10:37:00 | By Susmitha Surendran

സൗദി അറേബ്യ :   മണ്ണാർക്കാട് പുല്ലിശ്ശേരി സ്വദേശി സൗദി അറേബ്യയിൽ ബംഗാൾ സ്വദേശിയുടെ കുത്തേറ്റു മരിച്ചു.

കാരാകുർശ്ശി പുല്ലിശ്ശേരി ചേരിക്കപ്പാടം സെയ്‌ദിന്റെ മകൻ അബ്‌ദുൽ മജീദാണ് (44) മരിച്ചത്. സൗദിയിലെ അബഹയിൽ ഇന്നു പുലർച്ചെ ഒന്നരയോടെയാണ് സംഭവം.

ജോലിക്കെത്തിയ ബംഗാളി സ്വദേശിയുടെ കുത്തേറ്റാണ് മരിച്ചതെന്നാണ് വിവരം. കാരണം അറിവായിട്ടില്ല.

15 വർഷമായി അബ്‌ദുൽ മജീദ് സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. സഹോദരങ്ങളായ സൈനുദ്ദീൻ സിയാവുദ്ദീൻ എന്നിവരും സൗദിയിലുണ്ട്.

മകൾ നാജിയയുടെ വിവാഹത്തിന് വന്ന് രണ്ടു മാസം മുൻപാണ് മജീദ് മടങ്ങിയത്. ഭാര്യ: റൈഹാനത്ത്. മക്കൾ: മിഥിലാജ്, നാജിയ.

Content Highlight: #native #Mannarkad #Pullissery #stabbed #death #native #Bengal #SaudiArabia.

Next TV

adimage
Related Stories
സൗദിയിൽ നടുക്കം; രണ്ട് വീടുകളിലുണ്ടായ തീപിടിത്തത്തിൽ അമ്മയും മക്കളുമടക്കം എട്ട് പേർ വെന്തുമരിച്ചു

Jul 22, 2026 12:46 PM

സൗദിയിൽ നടുക്കം; രണ്ട് വീടുകളിലുണ്ടായ തീപിടിത്തത്തിൽ അമ്മയും മക്കളുമടക്കം എട്ട് പേർ വെന്തുമരിച്ചു

സൗദി അറേബ്യയിലെ ജിസാനിലും ഹുഫൂഫിലും ഉണ്ടായ വീട്ടുതീപിടിത്തങ്ങളിൽ അമ്മയും കുട്ടികളുമടക്കം 8 പേർ മരിച്ചു. ജിസാനിൽ പുക ശ്വസിച്ചാണ് 5 പേർ...

Read More >>
ഇനി സ്വന്തം പേയ്‌മെന്റ് ശൃംഖല...! ഡിജിറ്റൽ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി യുഎഇയുടെ 'ജയ്‌വാൻ' കാർഡുകൾ പുറത്തിറക്കി

Jul 22, 2026 12:38 PM

ഇനി സ്വന്തം പേയ്‌മെന്റ് ശൃംഖല...! ഡിജിറ്റൽ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി യുഎഇയുടെ 'ജയ്‌വാൻ' കാർഡുകൾ പുറത്തിറക്കി

UAEയുടെ ദേശീയ കാർഡ് പേയ്മെന്റ് സംവിധാനമായ ജയ്‌വാൻ ഔദ്യോഗികമായി പുറത്തിറക്കി. ഷെയ്ഖ് മൻസൂറിന്റെ സാന്നിധ്യത്തിൽ പ്രഖ്യാപനം. ഡെബിറ്റ്, പ്രീപെയ്ഡ്...

Read More >>
പ്രമുഖ കായിക ക്ലബ്ബുകളുടെ പേരിൽ വൻ തട്ടിപ്പ്;  ജിദ്ദയിൽ വ്യാജ ലോഗോ പതിച്ച 3,700-ലധികം കായിക വസ്ത്രങ്ങളും നിർമാണ യൂണിറ്റുകളും പിടികൂടി

Jul 22, 2026 08:12 AM

പ്രമുഖ കായിക ക്ലബ്ബുകളുടെ പേരിൽ വൻ തട്ടിപ്പ്; ജിദ്ദയിൽ വ്യാജ ലോഗോ പതിച്ച 3,700-ലധികം കായിക വസ്ത്രങ്ങളും നിർമാണ യൂണിറ്റുകളും പിടികൂടി

ജി​ദ്ദ​യി​ൽ പ്ര​മു​ഖ കാ​യി​ക ബ്രാ​ൻ​ഡു​ക​ളുടെ വ്യാ​ജ ലോ​ഗോ പ​തി​ച്ച വ​സ്ത്ര​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. അ​ൽ ജാ​മി​അ, അ​ൽ അ​സീ​സി​യ മേ​ഖ​ല​ക​ളി​ൽ...

Read More >>
ദുബായിൽ സ്വർണവില കുതിച്ചുയരുന്നു; ഗ്രാം ഒന്നിന് കൂടിയത് അഞ്ച്  ദിർഹം, പുതിയ നിരക്കുകൾ അറിയാം

Jul 21, 2026 05:41 PM

ദുബായിൽ സ്വർണവില കുതിച്ചുയരുന്നു; ഗ്രാം ഒന്നിന് കൂടിയത് അഞ്ച് ദിർഹം, പുതിയ നിരക്കുകൾ അറിയാം

യുഎഇയിൽ സ്വർണവിലയിൽ ഇന്ന് 5 ദിർഹം വർധന. 24 കാരറ്റ് 488 ദിർഹം. ആഗോള വിപണിയിൽ ഗോൾഡ് ഔൺസിന് 4050 ഡോളർ. വെള്ളി വിലയും...

Read More >>
അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി ഒമാൻ

Jul 21, 2026 04:49 PM

അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി ഒമാൻ

ഒമാനിൽ അനുമതിയില്ലാതെ മറ്റുള്ളവരുടെ ഫോട്ടോ, വീഡിയോ, ശബ്ദരേഖകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ കടുത്ത ശിക്ഷ. 3 വർഷം വരെ തടവും 5000 റിയാൽ വരെ പിഴയും...

Read More >>
മലയാളി ഭാഗ്യം വീണ്ടും! ബിഗ് ടിക്കറ്റിൽ മൂന്ന്  മലയാളികൾക്ക് 25,000 ദിർഹം വീതം സമ്മാനം

Jul 21, 2026 03:24 PM

മലയാളി ഭാഗ്യം വീണ്ടും! ബിഗ് ടിക്കറ്റിൽ മൂന്ന് മലയാളികൾക്ക് 25,000 ദിർഹം വീതം സമ്മാനം

ബിഗ് ടിക്കറ്റ് ജൂലൈ രണ്ടാമത്തെ ഇ-ഡ്രോയിൽ ഒമാൻ, യുഎഇ, ബഹ്റൈനിൽ നിന്നുള്ള 3 മലയാളികൾക്ക് 25,000 ദിർഹം വീതം സമ്മാനം. വിജയികൾ പണം സേവിങ്സിനും മക്കളുടെ...

Read More >>
Top Stories

adimage
News Roundup

adimage adimage adimage