#ARREST | തൊഴിൽ നിയമം ലംഘിച്ച 262 പ്രവാസികൾ അറസ്റ്റിൽ

#ARREST | തൊഴിൽ നിയമം ലംഘിച്ച 262 പ്രവാസികൾ അറസ്റ്റിൽ
Dec 5, 2023 11:11 PM | By Vyshnavy Rajan

മസ്കറ്റ് : (gccnews.in) ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ തൊഴിൽ നിയമ ലംഘനം നടത്തിയ ഇരുനൂറ്റി അമ്പതിലധികം പ്രവാസികൾ പിടിയിലായി.

ദോഫാർ ഗവർണറേറ്റിൽ തൊഴിൽ മന്ത്രാലയം റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോട് കൂടി നടത്തിയ പരിശോധനയിലാണ് 262 പ്രവാസികൾ പിടിക്കപ്പെട്ടിട്ടുള്ളത്.

രാജ്യത്ത് തൊഴിൽ ചട്ടങ്ങൾ പാലിക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ ശ്രമങ്ങളുടെ ഭാഗമായി നവംബർ മാസം നടത്തിയ ക്യാംപെയിനോട് അനുബന്ധിച്ചാണ് ഇത്രയും പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്ന 103 തൊഴിലാളികൾ, ശരിയായ നടപടിക്രമങ്ങളില്ലാതെ ജോലി ഉപേക്ഷിച്ച 91 പ്രവാസികൾ, പ്രത്യേക മേഖലകളിൽ പ്രവർത്തിക്കുന്ന 58 പ്രൊഫഷണലുകൾ എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും ഒമാൻ തൊഴിൽ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

#ARREST #262 #expatriates #arrested #violating #laborlaw

Next TV

Related Stories
ഹൃ​ദ​യാ​ഘാതത്തെ തുടർന്ന്​ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഒമാനിൽ അന്തരിച്ചു

Dec 5, 2025 11:21 AM

ഹൃ​ദ​യാ​ഘാതത്തെ തുടർന്ന്​ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഒമാനിൽ അന്തരിച്ചു

ഹൃ​ദ​യാ​ഘാതത്തെ തുടർന്ന്​ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഒമാനിൽ...

Read More >>
ഒമാനിൽ വാഹനാപകടം; കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം

Dec 5, 2025 07:38 AM

ഒമാനിൽ വാഹനാപകടം; കുറ്റ്യാടി സ്വദേശിക്ക് ദാരുണാന്ത്യം

ഒമാനിൽ വാഹനാപകടം കുറ്റ്യാടി സ്വദേശിക്ക്...

Read More >>
പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സേവനങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഇരുഹറം കാര്യാലയം

Dec 4, 2025 10:11 PM

പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സേവനങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഇരുഹറം കാര്യാലയം

പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സേവനങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഇരുഹറം...

Read More >>
Top Stories










News Roundup






Entertainment News