#dubai | ദുബൈയിലെ ബസ് റൂട്ടുകളിൽ മാറ്റം; പുതിയ റൂട്ടുകൾ നാളെ മുതൽ

#dubai | ദുബൈയിലെ ബസ് റൂട്ടുകളിൽ മാറ്റം; പുതിയ റൂട്ടുകൾ നാളെ മുതൽ
Nov 19, 2023 11:37 PM | By Vyshnavy Rajan

അബുദബി : (gccnews.in ) ദുബൈയിലെ വിവിധ ബസ് റൂട്ടുകളിൽ മാറ്റം വരുത്തി റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി.

യാത്രക്കാരുടെ ദൈനംദിന യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആർടിഎ അറിയിച്ചു.

പുതിയ റൂട്ടുകൾ നാളെ മുതൽ നിലവിൽ വരും. ദുബൈയിലെ പ്രധാന ബസ് റൂട്ടുകളിലാണ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി മാറ്റം വരുത്തിയിരിക്കുന്നത്. റൂട്ട് 11എ എന്ന പേര് 16എ, 16 ബി എന്ന പേരിലേക്ക് മാറ്റി.

ജിഡിആർഎഫ്എ അൽ അവീർ ബ്രാഞ്ച് മുതൽ ഗോൾഡ് സൂഖ് ബസ് സ്‌റ്റേഷൻ വരെ ബസ് സഞ്ചരിക്കും. 16ബി ഗോൾഡ് സൂഖിൽ നിന്ന് തിരിച്ച് ജിഡിആർഎഫ്എ അൽ അവീർ ബ്രാഞ്ച് വരെയുള്ളതാണ്.

റൂട്ട് 20 എന്നത് റൂട്ട് 20എ, 20ബി എന്നിവയാക്കി മാറ്റിയിട്ടുണ്ട്. നഹ്ദ ബസ് സ്റ്റോപ്പിൽ നിന്ന് വർസാൻ മൂന്ന് ബസ് സ്റ്റോപ് വരെയുള്ളതാണ് ഈ റൂട്ട്. റൂട്ട് 367 എന്നത് 36എ, 36ബി എന്നിങ്ങനെയാക്കിയാണ് മാറ്റിയിരിക്കുന്നത്.

36എ സിലിക്കോൺ ഒയാസിസ് ഹൈബേ ബസ് സ്റ്റോപ് മുതൽ എത്തിസലാത്ത് ബസ് സ്റ്റേഷൻ വരെ സർവീസ് നടത്തും. റൂട്ട് 21 ഇനി ഓൺപാസീവ് മെട്രോ സ്റ്റേഷനിൽ സേവനം നൽകില്ല.

റൂട്ട് 24 ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ അവസാനിക്കും. റൂട്ട് 53 ഇന്റർനാഷണൽ സിറ്റി ബസ് സ്റ്റേഷനിലേക്ക് നീട്ടി. ബിസിനസ് ബേ മെട്രോ ബസ് സ്റ്റോപ് സൗത്ത് 2-ലൂടെ കടന്നുപോകുന്നതിന് എഫ്19എ, എഫ്19ബി റൂട്ടുകൾ ചുരുക്കും. എച്ച് 4 റൂട്ട് ഹത്ത സൂഖിലൂടെ കടന്നുപോകും.

#dubai #Changes #busroutes #Dubai #Newroutes #tomorrow

Next TV

Related Stories
കുവൈത്തിൽ വ്യാജമദ്യ നിർമാണകേന്ദ്രം തകർത്തു; കുറ്റക്കാർക്കെതിരെ കടുത്ത നടപടി

Jan 26, 2026 11:00 AM

കുവൈത്തിൽ വ്യാജമദ്യ നിർമാണകേന്ദ്രം തകർത്തു; കുറ്റക്കാർക്കെതിരെ കടുത്ത നടപടി

കുവൈത്തിൽ വ്യാജമദ്യ നിർമാണകേന്ദ്രം തകർത്തു, കുറ്റക്കാർക്കെതിരെ കടുത്ത...

Read More >>
ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരിക്ക്

Jan 26, 2026 10:55 AM

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരിക്ക്

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു, ഒരാൾക്ക്...

Read More >>
ബാഡ്മിന്‍റൺ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു

Jan 25, 2026 03:41 PM

ബാഡ്മിന്‍റൺ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു

ബാഡ്മിന്‍റൺ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, കോഴിക്കോട് സ്വദേശി കുവൈത്തിൽ...

Read More >>
അവധിക്ക് നാട്ടിൽ പോകുന്നതിനുള്ള തയ്യാറെടുപ്പിനിടെ മലയാളി സൗദിയിൽ അന്തരിച്ചു

Jan 25, 2026 12:53 PM

അവധിക്ക് നാട്ടിൽ പോകുന്നതിനുള്ള തയ്യാറെടുപ്പിനിടെ മലയാളി സൗദിയിൽ അന്തരിച്ചു

അവധിക്ക് നാട്ടിൽ പോകുന്നതിനുള്ള തയ്യാറെടുപ്പിനിടെ മലയാളി സൗദിയിൽ...

Read More >>
അൽഖൂസ് ക്രിയേറ്റിവ് മേഖലയിലേക്ക് മികച്ച റോഡുകളും യാത്രാ സൗകര്യങ്ങളും ഒരുക്കി

Jan 24, 2026 04:27 PM

അൽഖൂസ് ക്രിയേറ്റിവ് മേഖലയിലേക്ക് മികച്ച റോഡുകളും യാത്രാ സൗകര്യങ്ങളും ഒരുക്കി

അൽഖൂസ് ക്രിയേറ്റിവ് മേഖലയിലേക്ക് മികച്ച റോഡുകളും യാത്രാ സൗകര്യങ്ങളും...

Read More >>
Top Stories