ഒമാനില്‍ കാണാതായ സ്വദേശി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനില്‍ കാണാതായ സ്വദേശി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി
Dec 1, 2022 08:24 PM | By Vyshnavy Rajan

മസ്‌കറ്റ് : ഒമാനില്‍ കാണാതായ സ്വദേശി വനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. 56 ദിവസത്തെ വ്യാപക തെരച്ചിലിനൊടുവിലാണ് സ്വദേശി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ഹമീദ ബിന്‍ത് ഹമ്മൗദ് അല്‍ അമീരി എന്ന 57കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 56 ദിവസം നീണ്ടുനിന്ന തെരച്ചിലില്‍ പങ്കെടുത്ത ഒരു സ്വദേശിയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഒക്ടോബര്‍ മൂന്നിനാണ് ഹമീദ ബിന്‍ത് ഹമ്മൗദ് അല്‍ അമീരിയെ കാണാതാകുന്നത്.

ഖുറാന്‍ സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോഴാണ് ഇവരെ അവസാനമായി കണ്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രാദേശിക വോളന്റിയര്‍ സംഘവും തെരച്ചിലില്‍ പങ്കെടുത്തു. നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും പ്രാന്തപ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയിരുന്നു.

Missing local woman found dead in Oman

Next TV

Related Stories
ദുബായ് നറുക്കെടുപ്പ്: കോടികൾ ലഭിച്ച ഇന്ത്യൻ ഭാഗ്യവാന് രണ്ടാമതും വിലപിടിപ്പുള്ള സമ്മാനം

Feb 2, 2023 04:46 PM

ദുബായ് നറുക്കെടുപ്പ്: കോടികൾ ലഭിച്ച ഇന്ത്യൻ ഭാഗ്യവാന് രണ്ടാമതും വിലപിടിപ്പുള്ള സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ കോടികൾ ലഭിച്ച ഇന്ത്യൻ ഭാഗ്യവാന് രണ്ടാമതും വിലപിടിപ്പുള്ള...

Read More >>
യുഎഇയിൽ ഓൺലൈൻ വഴി ആയുധ, സ്ഫോടക വസ്തു ഇടപാട് ഗുരുതര കുറ്റം

Feb 2, 2023 04:44 PM

യുഎഇയിൽ ഓൺലൈൻ വഴി ആയുധ, സ്ഫോടക വസ്തു ഇടപാട് ഗുരുതര കുറ്റം

നിയമലംഘകർക്ക് ഒരു വർഷം തടവും 5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമാണ്...

Read More >>
വിവാഹ ആഘോഷത്തിനിടെ വെടിയുതിര്‍ത്തു; കുവൈത്തില്‍ മൂന്ന് വയസുകാരിക്ക് വെടിയേറ്റു

Feb 2, 2023 04:35 PM

വിവാഹ ആഘോഷത്തിനിടെ വെടിയുതിര്‍ത്തു; കുവൈത്തില്‍ മൂന്ന് വയസുകാരിക്ക് വെടിയേറ്റു

വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിക്ക്...

Read More >>
ബസ് ഡ്രൈവർമാരുടെ അധിക സമയ ജോലി വിലക്കി സൗദി

Feb 2, 2023 04:34 PM

ബസ് ഡ്രൈവർമാരുടെ അധിക സമയ ജോലി വിലക്കി സൗദി

സൗദി പൊതുഗതാഗത സംവിധാനങ്ങൾക്ക് കീഴിലുള്ള ബസ് ഡ്രൈവർമാരെ നാലര മണിക്കൂറിലധികം തുടർച്ചയായി ജോലി ചെയ്യുന്നതിൽ നിന്ന് പബ്ലിക് ട്രാൻസ്‌പോർട്ട്...

Read More >>
പണത്തട്ടിപ്പിൽ നഷ്ടപ്പെട്ട തുക തിരികെ നൽകി അജ്മാൻ പൊലീസ്

Feb 2, 2023 02:33 PM

പണത്തട്ടിപ്പിൽ നഷ്ടപ്പെട്ട തുക തിരികെ നൽകി അജ്മാൻ പൊലീസ്

അറബ് സ്വദേശിക്ക് 16,000 ദിർഹമാണ് പൊലീസ് തിരികെ...

Read More >>
നികുതി വെട്ടിപ്പ്: കഴിഞ്ഞ വർഷം കണ്ടെത്തിയത് 1700ഓളം നിയമ ലംഘനങ്ങൾ

Feb 2, 2023 02:14 PM

നികുതി വെട്ടിപ്പ്: കഴിഞ്ഞ വർഷം കണ്ടെത്തിയത് 1700ഓളം നിയമ ലംഘനങ്ങൾ

നിയമലംഘനങ്ങളിൽ പിഴ ചുമത്തുകയും നികുതി വെട്ടിപ്പ് നടത്തിയെന്ന സംശയത്തിൽ നിരവധി സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടുകയും...

Read More >>
Top Stories