സൗദി അറേബ്യയില്‍ കാറുകൾ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ കാറുകൾ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു
Aug 4, 2022 08:53 PM | By Susmitha Surendran

റിയാദ്: സൗദി അറേബ്യയില്‍ രണ്ട് കാറുകൾ കൂട്ടിയിടിച്ച് ആറു പേർ മരണപ്പെടുകയും രണ്ടു കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാദ് പ്രവിശ്യയിൽ പെട്ട ശഖ്‌റക്കു സമീപമായിരുന്നു സംഭവം.

ശഖ്‌റാക്ക് പടിഞ്ഞാറ് 18 കിലോമീറ്റർ ദൂരെ അൽസ്വഹൻ റോഡിൽ ഇന്നലെ പുലർച്ചെയാണ് അപകടം സംഭവിച്ചത്. കുവൈത്ത് രജിസ്‌ട്രേഷനിലുള്ള ബി.എം.ഡബ്ല്യൂ കാറും സൗദി രജിസ്‌ട്രേഷനുള്ള പിക്കപ്പും നേര്‍ക്കുനേരെ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഇരു കാറുകളിലും തീ പടർന്നു പിടിച്ചു. കാർ ഡ്രൈവറും മൂന്നു സ്ത്രീകളും കുടുംബത്തിലെ വീട്ടുജോലിക്കാരിയും പിക്കപ്പ് ഓടിച്ചിരുന്ന യുവാവുമാണ് അപകടത്തിൽ മരിച്ചത്.

കാർ യാത്ര ചെയ്‍തിരുന്ന മൂന്നും അഞ്ചും വീതം വയസ് പ്രായമുള്ള രണ്ടു കുട്ടികൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണതാണ് ജീവനോടെ രക്ഷപ്പെടാൻ കുട്ടികളെ സഹായിച്ചത്. പരിക്കേറ്റ കുട്ടികളെ ശഖ്‌റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി നിര്യാതനായി

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിലെ മദീനയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം താനൂർ ചീരാൻ കടപ്പുറം പെട്രോൾ പമ്പിന് കിഴക്കുവശം താമസിക്കുന്ന പരേതനായ ആസിയാന്റെ പുരക്കൽ മുഹമ്മദിന്റെ മകൻ ആലി കുട്ടി (47) ആണ് മരിച്ചത്.

ബുധനാഴ്ച പുലർച്ചെ അഞ്ചിന് താമസസ്ഥലമായ മദീനയിലെ ഫൈസലിയയിൽ വെച്ചാണ് മരണം സംഭവിച്ചത്. ആറുമാസം മുമ്പാണ് ആലി കുട്ടി നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

കഴിഞ്ഞ 12 വർഷത്തോളമായി ഹൗസ് ഡ്രൈവർ വിസയിൽ സൗദി അറേബ്യയില്‍ ജോലി ചെയ്തുവരികയാണ്. മാതാവ് - നഫീസ, ഭാര്യ - നസീറ, സഹോദരങ്ങൾ - കുഞ്ഞുമോൻ, ലത്തീഫ്, ബഷീർ.

Six killed in Saudi Arabia car collision; Two children were injured

Next TV

Related Stories
ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി  ഖഫ്ജിയിൽ അന്തരിച്ചു

Jan 14, 2026 02:06 PM

ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി ഖഫ്ജിയിൽ അന്തരിച്ചു

ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽനിന്ന് തിരിച്ചെത്തിയ പ്രവാസി മലയാളി ഖഫ്ജിയിൽ...

Read More >>
ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് നിരോധനം

Jan 14, 2026 12:28 PM

ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് നിരോധനം

ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് പരിസ്ഥിതി വിഭാഗം നിരോധനം...

Read More >>
യു.എ.ഇ വിപണിയിൽ ചരിത്രത്തിൽ ആദ്യമായി സ്വർണം ഗ്രാമിന് 555 ദിർഹം പിന്നിട്ടു

Jan 13, 2026 11:22 AM

യു.എ.ഇ വിപണിയിൽ ചരിത്രത്തിൽ ആദ്യമായി സ്വർണം ഗ്രാമിന് 555 ദിർഹം പിന്നിട്ടു

യു.എ.ഇ വിപണിയിൽ ചരിത്രത്തിൽ ആദ്യമായി സ്വർണം ഗ്രാമിന് 555 ദിർഹം...

Read More >>
Top Stories